മുഖ ചർമ്മത്തിലെ പാടുകളും ചുളിവുകളും വീട്ടിൽ തന്നെ ഇരുന്ന് മായിച്ചു കളയാം.

പ്രായം കൂടും തോറും മുഖത്തെ ചുളിവുകളും പാടുകളും ഉണ്ടാകാം. എന്നാൽ ചില ആളുകൾക്ക് ഈ പ്രായത്തിന്റേതല്ലാത്ത കാരണങ്ങൾ കൊണ്ടും മുഖത്ത് ചുളിവുകളും പാടുകളും കുരുക്കളും എല്ലാം ഉണ്ടാകാറുണ്ട്. മിക്കവർക്കും നമ്മുടെ ഭക്ഷണത്തിൽ നിന്നുമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇന്ന് നാം വളരെയധികം കൊഴുപ്പും കെമിക്കലുകളും അടങ്ങിയ ഫാസ്റ്റ് ഫുഡുകൾ ധാരാളമായി കഴിക്കുന്നുണ്ട്. ഒരു കഷണം ബെന്നു പോലും കഴിക്കുന്നത് ശരീരത്തിന് വലിയ ദോഷമാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള ഫാസ്റ്റ് ഫുഡുകൾ എല്ലാം ഒഴിവാക്കുകയാണ് നല്ലത്.

ചില മരുന്നുകൾ കഴിക്കുന്നതിന് ഭാഗമായി മുഖത്തും ശരീരത്തിൽ പലയിടങ്ങളിലും ഇത്തരത്തിലുള്ള പാടുകളും ചുളിവുകളും പ്രത്യക്ഷപ്പെടാറുണ്ട്. അമിതമായി ഫേസ് വാഷുകളും സോപ്പും മുഖത്ത് ഉപയോഗിക്കുന്നത് ഇത്തരത്തിൽ ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കാം. അതുകൊണ്ടുതന്നെ ഇവ സ്ഥിരമായി ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നാച്ചുറൽ ആയിട്ടുള്ള മാർഗങ്ങളാണ് ഇതിനുവേണ്ടി പരീക്ഷിക്കേണ്ടത്.

   

സ്ത്രീകൾ പ്രത്യേകിച്ച് മുഖത്ത് ഒരുപാട് മേക്കപ്പും ഫേസ് മാസ്കുകളും ഉപയോഗിക്കാറുണ്ട്. ഇവ നാച്ചുറൽ ആയിട്ടുള്ള ഉപയോഗിക്കുകയാണ് എങ്കിൽ റിസൾട്ട് കിട്ടാൻ അല്പം വൈകിയാലും മുഖത്തിന് അത്ര പ്രശ്നങ്ങൾ ഉണ്ടാക്കില്ല. അതുപോലെതന്നെ ഏതു ഫേസ് മാസ്കുകളും രാത്രി സമയത്ത് ഉപയോഗിക്കുകയാണ് നല്ലത്.

ഈ ഫേസ് മാസ്കുകൾ സ്ഥിരമായി ഉപയോഗിക്കുന്നവർ ആണെങ്കിൽ ഒരിക്കലും പെട്ടെന്ന് ഇത് നിർത്താതിരിക്കുക. അല്പാല്പമായി ഗ്യാപ്പ് കൂട്ടിക്കൂട്ടി കൊണ്ടുവന്നു വേണം ഇത് അവസാനിപ്പിക്കാൻ. ഭക്ഷണത്തിൽ ധാരാളമായി ഇനക്കറികൾ ഉൾപ്പെടുത്തുക. ഈ ഇലക്കറികൾ ചീര, മുരിങ്ങ, പയർ, മത്തൻ, കുമ്പളം എന്നിങ്ങനെ ഭക്ഷ്യ യോഗ്യമായ ഏത് ചെടിയുടെ വേണമെങ്കിലും ആകാം. എപ്പോഴും തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. സോപ്പും ഫേസ് വാഷകളും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.