കാലിൽ ഞരമ്പ് തടിച്ചത് ഇനി ഒരു പാട് പോലുമില്ലാതെ മാഞ്ഞുപോകും.

കാലിന്റെ താഴ്ഭാഗത്തായി മസിലുകളിൽ ഞരമ്പ് തടിച്ചു വരുന്ന ഒരു അവസ്ഥ ഉണ്ട്. പ്രധാനമായും ഈ ഒരു അവസ്ഥയ്ക്ക് വെരിക്കോസ് വെയിൻ എന്നാണ് പറയപ്പെടുന്നത്. ഇത്തരത്തിലുള്ള വെരിക്കോസ് വെയിനുകൾ ഉണ്ടാകുന്നതിനു പുറകിലുള്ള യഥാർത്ഥ കാരണം രക്തം ശരിയായ രീതിയിൽ സർക്കുലേറ്റ് ചെയ്യാത്തത് തന്നെയാണ്. ഹൃദയത്തിൽ നിന്നും ശുദ്ധീകരിച്ച രക്തം ശരീരത്തിന്റെ ഓരോ അവയവങ്ങളിലേക്കും ഓരോ കോണിലേക്കും ഞരമ്പുകൾ വഴി എത്തിച്ചേരുന്നുണ്ട്.

എന്നാൽ ഇത് താഴെ കാലുകളിലേക്ക് പോയി തിരിച്ച് ഹൃദയത്തിലേക്ക് വരുന്ന സമയത്ത് ഉണ്ടാകുന്ന ചില ബ്ലോക്കുകൾ മൂലവും മുകളിലേക്ക് വരാനുള്ള തടസ്സങ്ങളും ഈ രക്തക്കുഴലുകളിൽ തന്നെ കെട്ടിക്കിടക്കാനുള്ള ഇടയുണ്ടാകും. ഇതാണ് പിന്നീട് ഞരമ്പുകൾ തടിച്ചു വീർത്ത് വരുന്ന ഒരവസ്ഥയാണ് വെരിക്കോസ് വെയിൻ ആയി മാറുന്നത്. മിക്കവാറും ഗർഭാവസ്ഥയിലുള്ള സ്ത്രീകൾക്ക് ഈ വെരിക്കോസ് വെയിൻ ബുദ്ധിമുട്ട് കൂടുതലായിരിക്കും.

   

അതുപോലെതന്നെ നിന്നുകൊണ്ട് ജോലി ചെയ്യുന്നവർക്കും, ഒരേ പൊസിഷനിൽ എപ്പോഴും ഇരുന്ന് ജോലി ചെയ്യുന്നവർക്കും, കാലുകൾക്ക് അമിതമായി പ്രഷർ കൊടുക്കുന്ന രീതിയിലുള്ള ജോലി ചെയ്യുന്നവർക്കും ഇത്തരത്തിലുള്ള വെരിക്കോസ് വെയിൻ ഉണ്ടാകാൻ സാധ്യതകൾ ഏറെയാണ്. രക്തത്തിലെ ബ്ലോക്കുകൾ ഇല്ലാതാക്കുന്നത് രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കുകയാണ് പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യം.

കാലുകൾ ഉയർത്തി വയ്ക്കുന്ന രീതിയിലുള്ള വ്യായാമങ്ങളും യോഗമുറകളും ചെയ്യാം. മറ്റൊരു മാർഗമാണ് ക്യാബേജിന്റെ ഇതളുകൾ അരച്ച് കാലിന്റെ വെരിക്കോസ് വെയിൻ ഉള്ള ഭാഗത്ത് കെട്ടിവയ്ക്കുന്നത്. ഈ പ്രവർത്തി കൊണ്ട് വെരിക്കോസ് വെയിൻ ബുദ്ധിമുട്ടുകൾ മാറി കിട്ടുന്നുണ്ട് എന്ന് പഠനങ്ങൾ തെളിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *