കേൾവിക്കുറവും ചെവി സംബന്ധമായ പ്രശ്നങ്ങളും പരിഹരിക്കാം ഇങ്ങനെ.

പലർക്കും ഉള്ള ഒരു ശീലമാണ് ചെവിക്കകത് ബഡ്സും സൂചി എന്നിവയെല്ലാം ഉപയോഗിച്ച് അഴുക്ക് എടുത്തു കളയുന്ന ഒരു രീതി. ഒരിക്കലും ഇങ്ങനെ നിങ്ങളുടെ ചെവിക്കുള്ളിലേക്ക് ഏതെങ്കിലും വസ്തുക്കൾ ഉപയോഗിച്ച് അഴുക്ക് എടുത്തു കളയുന്ന ഒരു പ്രവണത തുടരരുത്. കാരണം ചെവിക്കുള്ളിലുള്ള പാട വളരെ സോഫ്റ്റ് ആയിട്ടുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ നിങ്ങൾ ഉപയോഗിക്കുന്ന ഈ കാഠിന്യമുള്ള വസ്തുക്കൾ അവയെ നശിപ്പിക്കുകയും ചെവിക്ക് കേൾവിക്കുറവ് ഉണ്ടാക്കുകയും ചെയ്യാം.

ചെവിക്കകത്തുണ്ടാകുന്ന വാക്സ് അത് നോർമലായി തന്നെ പുറത്തേക്ക് തള്ളുന്നുണ്ട്. നമ്മൾ അറിയാതെ തന്നെ ഈ അഴുക്ക് അല്പം ആയി നമ്മുടെ ശരീരത്തിൽ നിന്നും പുറത്തു പോകുന്നു. സാധാരണയായി വിയർപ്പിലൂടെയും മറ്റുമാണ് ഈ അഴുക്ക് പുറത്തേക്ക് പോകുന്നത്. ദിവസവും കുളിച്ച് വന്നതിനുശേഷം കുളിക്കാൻ ഉപയോഗിച്ചിട്ട് അവൻ തന്നെ ചെറുവിരലിൽ ചേർത്ത് ചെവിക്ക് പുറമേയുള്ള അഴുക്ക് എടുത്തുകളയാം.

   

ഈ പ്രവർത്തി നിത്യവും ചെയ്യുക വഴി തന്നെ ചെവിയിൽ ഉള്ള ഒരു പരിധി വരെയുള്ള അഴുക്കിനെ ഇല്ലാതാക്കാൻ സാധിക്കും. അതുപോലെതന്നെ ചെവിയുടെ ആരോഗ്യ സംരക്ഷണം നമുക്ക് ഒരുപാട് ശ്രദ്ധയോടുകൂടി ചെയ്യേണ്ട ഒന്നാണ്. പലർക്കും ഉണ്ടാകുന്ന കേൾവി കുറവ് എന്ന പ്രശ്നം ജന്മനാ തന്നെയുള്ളതാണ്.

എങ്കിൽ വളരെ എളുപ്പം ഒരു സർജറിയിലൂടെ പരിഹരിക്കാൻ ആകും. എന്നാൽ മുതിർന്ന ആളുകൾക്കുണ്ടാകുന്ന കേൾവി കുറവ് പരിഹരിക്കുക അല്പം പ്രയാസമാണ് ചില പ്രത്യേകതരം കേൾവി പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കില്ല എന്നതാണ് വാസ്തവം. ഈ കാരണം കൊണ്ട് തന്നെ ചെവിക്ക് ഒരുപാട് പ്രഷർ നൽകുന്ന രീതിയിലുള്ള ശബ്ദങ്ങൾ കേൾക്കാതിരിക്കാൻ ശ്രദ്ധിക്കുക.