ചെറിയ കുട്ടികൾക്കായാലും മുതിർന്നവർക്ക് ആയാലും കാഫക്കെട്ട് ഒരുപാട് അസ്വസ്ഥതകൾ ഉണ്ടാക്കും. പ്രധാനമായും ഉറക്കം നഷ്ടപ്പെടുന്ന രീതി ഉറക്കത്തിന് തടസ്സം ഉണ്ടാകുന്ന രീതിയിലും കഫക്കെട്ട് മാറാറുണ്ട്. ചെറിയ കുട്ടികൾക്ക് മാത്രമല്ല ഇത് അസ്വസ്ഥതയായി മാറുന്നത് പ്രായം ചെന്ന ആളുകളിൽ ആണെങ്കിലും നെഞ്ചിന്റെ ഭാഗത്തും ഭാഗത്തും ഇത് ഒരുപാട് തടസ്സങ്ങൾ ഉണ്ടാക്കും. പ്രധാനമായും ഇതുമൂലം ഉണ്ടാകുന്നത് ശ്വാസ തടസ്സമാണ്.
നിങ്ങളുടെ ഒരുപാട് ദിവസങ്ങൾ നശിപ്പിക്കാൻ ഈ കഫക്കെട്ടിന് സാധിക്കും. കഫക്കെട്ടിനെ തുടർന്ന് ന്യൂമോണിയ പോലുള്ള അവസ്ഥകളിലേക്ക് മാറുന്ന ആളുകളുമുണ്ട്. മിക്കപ്പോഴും ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുന്നതാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ രോഗപ്രതിരോധശേഷി കൂട്ടുകയാണ് ഈ പ്രശ്നങ്ങളെല്ലാം മറികടക്കാൻ സഹായിക്കുന്നത്. അധികം തണുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കാതിരിക്കുകയാണ് ഈ പ്രശ്നങ്ങൾ തുടർച്ചയായി ഉണ്ടാവാറുള്ള ആളുകൾ ശ്രദ്ധിക്കേണ്ടത്.
ചെറിയ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ചില നാട്ടുവൈദ്യങ്ങൾ ഉണ്ട്. നാട്ടുവൈദ്യങ്ങൾ എന്നത് നാം വീട്ടിൽ തന്നെ ചെയ്യുന്ന ചില കാര്യങ്ങളാണ്. പ്രധാനമായും പനിക്കൂർക്കയുടെ ഇല ഇതിനുവേണ്ടി ഒരുപാട് ഗുണകരമാണ്. രാവിലെ വെറും വയറ്റിൽ പനിക്കൂർക്കയില നീര് പിഴിഞ്ഞ് ഉപയോഗിക്കുന്നത് കഫക്കെട്ടും ജലദോഷവും മാറാൻ സഹായകമാണ്.
മൂന്നു വയസ്സിന് മുകളിൽ ഉള്ള കുട്ടികളാണ് എങ്കിൽ പനിക്കൂർക്ക യോടൊപ്പം തന്നെ മഞ്ഞൾ കൂടി ചതച്ച് നീര് പിഴിഞ്ഞ് ഉപയോഗിക്കാം. മുതിർന്ന ആളുകൾക്ക് ദിവസവും കറുവപ്പട്ട ഉണക്കി പൊടിച്ചെടുത്തത് തേനും ചാലിച്ച് ഭക്ഷണത്തിന് മുൻപായി കഴിക്കുന്നത് ഗുണം ചെയ്യും. നെഞ്ചിലും മൂക്കിലും അടിഞ്ഞുകൂടിയ കഫം പോകുന്ന ആവി പിടിക്കുന്നതും ഒരുപാട് ഫലം ചെയ്യും.