ശരീരത്തിലെ എല്ലാ മുഴകളും ക്യാൻസറുകളാണോ.

സ്ത്രീകൾക്ക് പ്രത്യേകിച്ച് ഗർഭാശയ മുഴകൾ ഉണ്ടാകുന്നത് ഇന്ന് സാധാരണമായി കാണപ്പെടുന്നതാണ്. എന്നാൽ ചിലർക്കുള്ള ഒരു തെറ്റിദ്ധാരണയാണ് എല്ലാ ഗർഭാശയം മുഴകളും ക്യാൻസറാണ് എന്നത്. ഒരിക്കലും ഇത്തരത്തിൽ എല്ലാം മുഴകളെയും ക്യാൻസർ ആയി പരിഗണിക്കാൻ ആകില്ല. സ്ത്രീകൾക്ക് അവരുടെ ശരീരത്തിലെ ഹോർമോണുകളുടെ വ്യതിയാനം കൊണ്ട് മുഴകൾ ഉണ്ടാകുന്നത് സാധാരണമാണ്.

ആദ്യകാലങ്ങളിൽ എല്ലാം നാല്പതും അൻപതും കഴിഞ്ഞ സ്ത്രീകളിലാണ് ഇങ്ങനെ കണ്ടിരുന്നത്. എന്നാൽ ഇന്ന് സാധാരണയായി തന്നെ എല്ലാ പ്രായക്കാരിലും ഇത്തരത്തിലുള്ള മുഴകൾ കാണുന്നുണ്ട്. ഇന്നത്തെ കാലത്ത് സ്ത്രീകൾക്ക് മുഴകൾ ഉണ്ടാകുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട കാരണം നമ്മുടെ ജീവിതശൈലി ഇന്ന് വളരെ അനാരോഗ്യകരമാണ് എന്നതു തന്നെയാണ്. പ്രധാനമായും ഇവരുടെ ശരീരത്തിന് ഒരു സംരക്ഷണ കവചമായി പ്രവർത്തിക്കുന്നത് ഈസ്ട്രാജൻ ഹോർമോൺ ആണ്.

   

ഈ ഹോർമോണിന്റെ അളവ് ക്രമാതീതമായി കുറയുന്നത് ഒരുപാട് പ്രശ്നങ്ങൾ ഇവരുടെ ശരീരത്തിൽ ഉണ്ടാക്കും. കൂട്ടത്തിൽ ഗർഭാശയം അണ്ഡാശയം എന്നിവിടങ്ങളിൽ എല്ലാം മുഴകൾ ഉണ്ടാക്കാനും സാധ്യതകളുണ്ട്. പ്രത്യേകമായി അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളും മറ്റും ഒഴിവാക്കുകയാണ് ഉത്തമം.

ഒപ്പം ഈ കാര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ഒന്നാണ് ഇൻസുലിൻ. ഇൻസുലിൻ റെസിസ്റ്റൻസ് കൊണ്ടും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാം. പ്രമേഹത്തെ അനുബന്ധിച്ചാണ് ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാകാറുള്ളത്. എന്നാൽ ഈ ഇൻസുലിൻ റെസിസ്റ്റൻസ് ഇവരുടെ ശരീരത്തിൽ ഉണ്ടാകുന്നത് പ്രമേഹ സംബന്ധമായ രോഗങ്ങൾ മാത്രമല്ല. ശരീരത്തിന്റെ മറ്റ് അവയവങ്ങളെ കൂടി ബാധിക്കുന്ന രീതിയിലേക്ക് ഇത് മാറാം. ഗർഭാശയത്തിൽ ഉണ്ടാകുന്ന ഇത്തരം മുഴകൾ എല്ലാം തന്നെ ക്യാൻസർ അല്ല.

Leave a Reply

Your email address will not be published. Required fields are marked *