വീട്ടിൽ ക്ലോക്ക് ഈ ഭാഗങ്ങളിൽ സൂക്ഷിക്കു ഐശ്വര്യം നിറയും.

ഒരു വീട്ടിലെ ഏറ്റവും വലിയ പ്രാധാന്യം അർഹിക്കുന്ന വസ്തുക്കളിൽ ഒന്നാണ് ക്ലോക്ക്. ക്ലോക്ക് വീടിന്റെ ഏത് ഭാഗത്ത് ഇരിക്കുന്നു എന്നതിനനുസരിച്ച് വീടിന്റെ ഐശ്വര്യങ്ങളും മറ്റും നിലനിൽക്കും. ഒരു ദിവസത്തിൽ നമുക്ക് ഏറ്റവും അധികം തവണ നോക്കേണ്ടതും ശ്രദ്ധിക്കേണ്ടതും ആയിട്ടുള്ളതാണ് ക്ലോക്ക്. കാരണം സമയം അറിയുക എന്നുള്ളത് ഓരോ പ്രവർത്തിക്കും വേണ്ടി വളരെയധികം പ്രധാനപ്പെട്ടതാണ്. ഒരു മനുഷ്യൻ ജീവിതത്തിൽ ഏറ്റവും അധികം പ്രധാനപ്പെട്ട ഒന്നാണ് സമയം. സമയത്തെ പിടിച്ചുനിർത്താനോ ഒരു മിനിറ്റ് പോലും സമയം കൂട്ടി നൽകാനോ നിങ്ങൾക്ക് സാധിക്കില്ല.

അതുപോലെതന്നെ ഈ ക്ലോക്കിന്റെ പ്രാധാന്യം നിങ്ങൾ മനസ്സിലാക്കുക. വീട്ടിൽ ക്ലോക്ക് വക്കുന്ന സ്ഥാനത്തിനും പ്രാധാന്യം കൊടുക്കുക. ചില്ല് പൊട്ടിയത്, ചിന്നലുള്ളത് ആയിട്ടുള്ള ക്ലോക്കുകൾ ഉപയോഗിക്കാതിരിക്കുകയാണ് ഉത്തമം. ഉപയോഗശൂന്യമായ രീതിയിലുള്ള ക്ലോക്കുകൾ വീടിനകത്ത് ഉപയോഗിക്കാതെ, നശിപ്പിച്ചു കളയുകയോ മറ്റും ചെയ്യുക.

   

ഒരു വീട്ടിൽ ഒരു ക്ലോക്ക് ഉപയോഗിക്കുന്നതാണ് ഉത്തമം. ഒന്നിലധികം ക്ലോക്കുകൾ ഉപയോഗിക്കുന്നത് വീടിന് ഒരുപാട് ദോഷം ഉണ്ടാകും. ബെഡ്റൂമിനകത്ത് ക്ലോക്കുകൾ സൂക്ഷിക്കുന്നത് ഐശ്വര്യപ്രദമായിട്ടല്ല കണക്കാക്കുന്നത്. എങ്കിലും സൂക്ഷിക്കുന്നുണ്ട് എങ്കിൽ ഒരിക്കലും കിടക്കുന്നതിന്റെ റിഫ്ലക്ഷൻ ക്ലോക്കിന്റെ ചില്ലുകളിൽ കാണുന്ന രീതിയിൽ വയ്ക്കാതിരിക്കുക.

നിങ്ങളുടെ വീടിനകത്തെ ക്ലോക്ക് സൂക്ഷിക്കുന്നത് എപ്പോഴും കിഴക്ക് ഭാഗത്തുള്ള ഭിത്തിയിലോ വടക്കുഭാഗത്തുള്ള ഭിത്തിയിലോ ആയിരിക്കണം. കിഴക്ക് ഭിത്തിയിൽ തൂക്കി പടിഞ്ഞാറോട്ട് ദർശനമായിട്ടുള്ള രീതിയിൽ ക്ലോക്ക് ഇരിക്കുന്നതാണ് ഏറ്റവും അധികം ഉചിതമായ സ്ഥാനം. സാധിക്കാത്തവർക്ക് വടക്ക് ഭിത്തിയിൽ തെക്കോട്ട് ദർശനമായി വയ്ക്കാം. ഒരിക്കലും തെക്ക് തീയിൽ ക്ലോക്ക് തൂക്കരുത്.