തലമുടി കൂടുതൽ കട്ടിയുള്ളതും കറുത്തതും ആക്കി മാറ്റാം.

തലമുടി അമിതമായി കൊഴിയുന്നതും, തലമുടിക്ക് കട്ടി കുറയുന്നതും, തലമുടി മുടി പൊട്ടി പോകുന്ന അവസ്ഥയെ കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകൾ ഉണ്ട്. പ്രധാനമായും തലമുടി ഇങ്ങനെ കൊഴിയുന്നത് കൊണ്ട് തന്നെ ഇവർക്ക് മാനസികമായ ബുദ്ധിമുട്ടും ഉണ്ടാകാം. തലമുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും മുടി ധാരാളമായി വളരുന്നതിന് വേണ്ടി നിങ്ങൾക്ക് വീട്ടിൽ തന്നെ ഉപയോഗിക്കാവുന്ന ചില മാർഗങ്ങളുണ്ട്. പ്രധാനമായും നിങ്ങൾ തല കുളിക്കുന്ന സമയത്ത് സോപ്പ് ഉപയോഗിക്കാതിരിക്കുക എന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.

അതുപോലെതന്നെ ഷാംപൂ ഉപയോഗിക്കുകയാണ് എങ്കിൽ കൂടിയും ഏറ്റവും മൈൽഡ് ആയ ഷാമ്പുകൾ ഉപയോഗിക്കുക. ഹാർട് ഷാമ്പുകൾ ഉപയോഗിക്കുന്നത് നിങ്ങളുടെ തലയോട്ടിയുടെ ആരോഗ്യം പോലും നഷ്ടപ്പെടുത്തും. ഷാമ്പുകൾക്കും പകരമായി നിങ്ങൾക്ക് മുടിയുടെ ആരോഗ്യം വളർത്തുന്നതിനായി ഉപയോഗിക്കാവുന്ന ഒന്നാണ് മുട്ടയുടെ വെള്ള.

   

മുട്ടയുടെ വെള്ള ഉപയോഗിച്ച് തലമുടി നല്ലപോലെ റബ്ബ് ചെയ്ത് കുളിക്കണം. ചെമ്പരത്തിയുടെ ഇലയും പൂവും ഉപയോഗിച്ച് താളി ഉണ്ടാക്കിയും തല കുളിക്കാൻ ആയി ഉപയോഗിക്കാം. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കും. ചെമ്പരത്തി ഇല ഉണക്കി പൊടിച്ചും നിങ്ങൾക്ക് ഈ മാർഗം ചെയ്യാവുന്നതാണ്.

മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ഒരു ഉഭാതിയാണ് പേരയില. പേരയിലയുടെ കൂമ്പ് നോക്കി പൊട്ടിച്ച് നീര് പിഴിഞ്ഞെടുത്തു തലയിൽ പുരട്ടി 10 മിനിറ്റിനു ശേഷം കുളിക്കാം. ഇത് തലമുടി വളർച്ചയ്ക്കും മുടിയുടെ ആരോഗ്യത്തിനും ഗുണകരമാണ്. മുരിങ്ങയിലയും ഇതേ രീതിയിൽ നിങ്ങൾക്ക് തലയിൽ പ്രയോഗിക്കാം. താരൻ പ്രശ്നങ്ങളെയും ഇവ രണ്ടും മാറ്റുന്നു.

Leave a Reply

Your email address will not be published. Required fields are marked *