ജീവിതം പച്ച പിടിക്കാൻ ഇങ്ങനെയൊരു കിഴി വെച്ച് നോക്കൂ.

ജീവിതത്തിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും നാം നേരിട്ടിട്ടുണ്ടാകും. ഇത്തരത്തിൽ ജീവിത പ്രാരാബ്ദങ്ങൾ നിങ്ങളെ നേരിടുന്ന സമയത്ത് ഇവയെ പ്രതിരോധിക്കാനുള്ള ശക്തി ലഭിക്കാനും കണ്ണേറ് പ്രാക്ക് ദൃഷ്ടി ദോഷം എന്നിവ നിങ്ങളുടെ മേൽ ഏൽക്കാതിരിക്കാൻ നിങ്ങൾ ജീവിതം നശിച്ചു പോകാതിരിക്കാനും വേണ്ടി വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു പ്രതിപ്രക്രിയ ഉണ്ട്. ഈ പ്രവർത്തി ചെയ്യുന്ന സമയത്ത് മനസ്സിൽ നല്ലപോലെ ഈശ്വരവിചാരം ഉണ്ടായിരിക്കണം.

മഹാദേവനായ ശിവഭഗവാനെ വിളിച്ച് മനസ്സിൽ ധ്യാനിച്ച് ഈ പ്രവർത്തിയിലേക്ക് കടക്കാം. സന്ധ്യയ്ക്ക് നിലവിളക്ക് വയ്ക്കുന്ന സമയമാണ് ഇതിനുവേണ്ടി തിരഞ്ഞെടുക്കേണ്ടത്. പ്രധാനമായും നിങ്ങളുടെ ജീവിതത്തിന് മറ്റുള്ള ആളുകൾ നിന്നും ഉണ്ടാകുന്ന കണ്ണുകൾ പ്രാക്ക് ദൃഷ്ടിദോഷം എന്നിവ ഇല്ലാതാക്കാൻ പ്രവർത്തി സഹായിക്കും. ദിവസവും നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് നിങ്ങളുടെ നിലവിളക്കിനും നിങ്ങൾക്കും ഇടയിൽ ഒരു സ്ഥലം വിട്ട് ആ ഭാഗത്ത് ഒരു വെളുത്ത തുണി വിരിച്ചു വയ്ക്കാം. ഒരു കിഴി കെട്ടാൻ പാകത്തിലുള്ള തുണിയായിരിക്കണം.

   

ഇതിലേക്ക് 3 ഗ്രാമ്പൂ, അഞ്ച് കർപ്പൂരം, മൂന്ന് അഞ്ചോ വറ്റൽ മുളക്, ഒപ്പം അഞ്ച് കവടി കൂടി ചേർക്കണം. പൂജാ സാധനങ്ങൾ മേടിക്കുന്ന കടകളിൽ നിന്നും കവടി മേടിക്കാൻ കിട്ടും. ഇവയെല്ലാം ഓരോന്നും വെക്കുന്ന സമയത്തും മഹാദേവ മന്ത്രം കൂടി ചെല്ലണം. ഇങ്ങനെ ചൊല്ലിയ ശേഷം കിഴി നല്ലപോലെ ഭദ്രമായി കെട്ടി മഹാദേവനെ മനസ്സിൽ ധ്യാനിച്ച് നിങ്ങളുടെ വീടിന്റെ വടക്കു കിഴക്കേ മൂലയ്ക്ക് ചെറിയ ഒരു കുഴി ഉണ്ടാക്കി കുഴിച്ചിടാം.