മലം പോകാതെ കുടലുകളിൽ കെട്ടിക്കിടക്കുന്നുണ്ടോ. മലബന്ധം മാറ്റം വളരെ എളുപ്പം.

മലബന്ധം എന്ന പ്രശ്നം ജീവിതത്തിൽ ഒരു തവണയെങ്കിലും അനുഭവിച്ചിട്ടില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. അത്രയധികം സർവ്വസാധാരണമായ ഒരു രോഗാവസ്ഥയാണ് ഈ മലബന്ധം എന്നത്. ഇതൊരു രോഗാവസ്ഥയല്ല യഥാർത്ഥത്തിൽ ശരീരത്തിന്റെ ടൈജെഷൻ ശരിയായ രീതിയിൽ നടക്കാത്തത് കൊണ്ടാണ് ഇത്തരത്തിൽ മലബന്ധം ഉണ്ടാകുന്നത്. എന്നാൽ മറ്റു പല രോഗങ്ങളുടെ ലക്ഷണമായും ചില സമയത്ത് മലബന്ധം കാണാറുണ്ട്.ഫാറ്റി ലിവർ എന്ന അവസ്ഥ ഉള്ള ആളുകൾക്ക് മലബന്ധം.

കാണാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇവർ സാധാരണ ചെയ്യുന്ന ഡയറ്റിനേക്കാൾ കൂടുതലായി ഫൈബർ അടങ്ങിയിട്ടുള്ള പദാർത്ഥങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ശരീരത്തിലെ ജലാംശം കുറയുന്ന സമയത്ത് മ ഇത്തരത്തിൽ കട്ടിയായി പോകാനുള്ള സാധ്യതകളുണ്ട്. ചിലർക്ക് രണ്ടും മൂന്നും ദിവസം പോലും മലം പോകാതെ കെട്ടിക്കിടക്കുന്ന അവസ്ഥകൾ ഉണ്ടാകാം. ഇത്തരത്തിലുള്ള ഉണ്ടാകുമ്പോൾ ഇതിന്റെ ഭാഗമായി മൂലക്കുരു, ഫിഷർ പോലുള്ള മലദ്വാരത്തിനോട് അനുബന്ധിച്ചുള്ള രോഗാവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യതകളും വർദ്ധിക്കുന്നു.

   

ഏതൊരു ഭക്ഷണം കഴിക്കുമ്പോഴും അതിനെ ഫൈബറിന്റെ അളവ് ധാരാളമായിരിക്കണം എന്ന ശ്രദ്ധിച്ച് ചെയ്യേണ്ട ഒരു കാര്യമാണ്. ഇത്തരത്തിൽ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക വഴി ദഹനവും ശോധനയും ശരിയായ രീതിയിൽ നടക്കുകയും നമ്മുടെ ശരീരത്തിന്റെ മെറ്റബോളിസം തന്നെ കൃത്യമായി നിലനിൽക്കുകയും ചെയ്യും. ദഹനത്തിന് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലുള്ള മാംസാഹാരങ്ങളും ഒരുപാട് കട്ടിയുള്ള ആഹാരങ്ങളും ഒഴിവാക്കാം. തലേദിവസം വെള്ളത്തിൽ കുതിർത്ത കുറച്ച് ഉണക്കമുന്തിരി ദിവസവും രാവിലെ കഴിക്കുന്നത് ദഹനവും ശോധനയും സ്മുത്താക്കാൻ സഹായിക്കും.

https://www.youtube.com/watch?v=Y4fUe0Yw7aI