പ്രായം 50 ആയോ എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ.

കാരണം കൊണ്ട് തന്നെ ചിലരെങ്കിലും ശരീരത്തിലെ വേദനകളും ബുദ്ധിമുട്ടുകളും മറ്റുള്ളവരോട് തുറന്നു പറയാറില്ല. ഇവർ പറയാതെ തന്നെ നാം മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യമാണ് പ്രായം 50 കഴിയുന്ന സമയത്ത് ഇവരുടെ ശരീരത്തിൽ ഒരുപാട് ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുന്നു എന്നത്. ഈ കാരണം കൊണ്ട് തന്നെ അവരുടെ ആരോഗ്യ കാര്യത്തിൽ അവർക്ക് ശ്രദ്ധയില്ലെങ്കിലും ചുറ്റുമുള്ളവർ അല്പം ഒന്ന് ശ്രദ്ധിച്ചാൽ അവരുടെ ജീവനെ തന്നെ നിലനിർത്താനാകും.

സ്ത്രീകളുടെ ശരീരത്തിന് ഒരു സംരക്ഷണ കവചമാണ് ഈസ്ട്രജൻ ഹോർമോൺ. ഈ ഹോർമോണിന്റെ അളവ് 50 നോട് അടുക്കുന്ന സമയത്ത് ആർത്തവവിരാമനോട് അനുബന്ധിച്ച് നഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെ ഇവർക്ക് പലതരത്തിലുള്ള രോഗങ്ങളും വന്നുചേരാനുള്ള സാധ്യതയും വർദ്ധിക്കുന്നു.

   

ഹൃദയാഘാതവും ലിവർ സംബന്ധമായ രോഗങ്ങളും തൈറോയ്ഡ് സമ്ബന്തമായ രോഗങ്ങളും വർധിക്കാനുള്ള സമയമാണ് ഇത്. അതുപോലെതന്നെ മാനസികമായും ഒരുപാട് ബുദ്ധിമുട്ടുകൾ ഈ സമയത്ത് അനുഭവപ്പെടാം. ഇവരുടെ ഭക്ഷണത്തിൽ അല്പം ആരോഗ്യകരമായ ശ്രദ്ധ കൊടുക്കാം. അമിതമായ കൊഴുപ്പും മധുരവും ഈ സമയം മുതൽ ഒഴിവാക്കുന്നതാണ് ഉത്തമം. ഒപ്പം തന്നെ കാർബോഹൈഡ്രേറ്റും കുറച്ച് അല്പം വ്യായാമം കൂടി ശീലമാക്കാം. നല്ല ഒരു ജീവിതശൈലി പാലിക്കാം.