ഈശ്വര സാന്നിധ്യം കാണിക്കുന്ന ചില ലക്ഷണങ്ങൾ.

ഈശ്വര പ്രാർത്ഥനയിലും ഈശ്വര ചൈതന്യത്തിലും ജീവിക്കുന്ന ആളുകൾക്ക് എപ്പോഴും മനസ്സിൽ ഈശ്വരനെ എന്ന ചിന്തയായിരിക്കും. അതുകൊണ്ടുതന്നെ ഇവർക്ക് കാണുന്നതിലും കേൾക്കുന്നതിലും എല്ലാം ഈശ്വരനെ കാണാൻ ആകും. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി നിങ്ങളുടെ വീട്ടിലോ നിങ്ങളുടെ പൂജാമുറിയിലോ നിങ്ങളുടെ തൊട്ടടുത്തു ഈശ്വരന്റെ സാന്നിധ്യം ഉണ്ടോ എന്ന് തിരിച്ചറിയാൻ ആകുന്ന ചില ലക്ഷണങ്ങൾ മനസ്സിലാക്കാം. നിങ്ങൾ ഒന്നും മനസ്സൊരുക്കി വിളിച്ചാൽ ഈശ്വരൻ നിങ്ങളുടെ അടുത്ത് വന്നുചേരും എന്നത് ഒരു യാഥാർത്ഥ്യമാണ്.

എന്നാൽ ഇത് തിരിച്ചറിയാൻ സാധിക്കുക എന്നതും നമുക്കുണ്ടായിരിക്കേണ്ട ഒരു അറിവാണ്. ഏറ്റവും അധികമായും ഈശ്വര സാന്നിധ്യം നാം മനസ്സിലാക്കുന്നത് നമ്മുടെ പൂജാമുറിയിലോ ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കുന്ന സമയത്ത് എല്ലാമാണ്. ഇത്തരത്തിൽ പൂജാമുറിയിൽ നിങ്ങൾ നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് നിങ്ങൾക്ക് പ്രത്യേകമായ ഒരു സുഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് മനസ്സിലാക്കാം ഈശ്വരചൈതന്യം അവിടെ ഉണ്ട് എന്നത്.

   

മറ്റൊരു സൂചനയാണ് നിങ്ങളുടെ ശരീരത്തിൽ പ്രത്യേകമായി അനുഭവപ്പെടുന്ന ഒരു കുളിരോ നിങ്ങളെ തഴുകി ഉണർത്തുന്ന പോലുള്ള അനുഭവമുണ്ടാകുന്നുണ്ടെങ്കിൽ ഈശ്വര സാന്നിധ്യമാണ് മനസ്സിലാക്കാൻ ആകുന്നത്. നിലവിളക്കിനു മുൻപിൽ ഈശ്വര സാന്നിധ്യത്തിൽ നിന്ന് പ്രാർത്ഥിക്കുന്ന സമയത്ത് നിങ്ങളുടെ കണ്ണുകളിൽ നിന്നും അകാരണമായി കണ്ണീര് ഒഴുകി വരുന്നുണ്ട് എങ്കിൽ ഈശ്വരന്റെ സാന്നിധ്യമാണ് ഇത് കാണിക്കുന്നത്. നിലവിളക്കിൽ കത്തിച്ചിരിക്കുന്ന തിരി ഉയർന്ന് പൊങ്ങി കത്തുന്നുണ്ടെങ്കിൽ ഇതും ഈശ്വര സാന്നിധ്യം കാണിക്കുന്നു. സന്ധ്യയ്ക്ക് നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് ഗരുഡന്റെ സാന്നിധ്യം കാണുന്നുണ്ടെങ്കിൽ ഇതും ഈശ്വര സാന്നിധ്യമാണ് കാണിക്കുന്നത്.