നിങ്ങളുടെ വൃക്കകളും തകരാറിലാണോ, തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ.

വൃക്ക സംബന്ധമായ രോഗങ്ങൾ ഉണ്ട് എങ്കിൽ ഇതിന്റെ ലക്ഷണങ്ങൾ അവരുടെ ശരീരത്തിൽ തന്നെ കാണപ്പെടാറുണ്ട്. ശരീരത്തിലെ പല ഹോർമോണുകളുടെയും നിയന്ത്രണവും ക്രമപ്പെടുത്തലും എല്ലാം ചിട്ടപ്പെടുത്തുന്നത് കിഡ്നിയാണ്. അതുകൊണ്ടുതന്നെ കിഡ്നി സംബന്ധമായ രോഗങ്ങൾ ഉണ്ടാകുമ്പോൾ പല ഹോർമോണുകളുടെയും അളവിലും പ്രവർത്തനത്തിലും വ്യതിയാനം സംഭവിക്കാം. ശരീരത്തിലെ ചുവന്ന രക്താണുവായ ഹിമോഗ്ലോബിൻ ഉത്പാദിപ്പിക്കുന്നതും നിയന്ത്രിക്കുന്നതും കിഡ്നിയാണ്. അതുകൊണ്ടുതന്നെ ഈ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന സമയത്ത് ശരീരം അമിതമായ ക്ഷീണം, തളർച്ച എന്നിവ പ്രകടിപ്പിക്കാം. മിക്കവർക്കും ഇടയ്ക്കിടെ കിടക്കണം എന്ന ഒരു തോന്നൽ അനുഭവപ്പെടാറുണ്ട്. പ്രോട്ടീൻ, ഫോസ്ഫറസ്,

മഗ്നീഷ്യം എന്ന ലവണങ്ങളുടെ അളവിലും ഈ സമയത്ത് കുറവ് അനുഭവപ്പെടാം. ചർമ്മ സംബന്ധമായ രോഗങ്ങളിൽ ഒന്നും ഇല്ലാത്ത വ്യക്തികളാണ് എങ്കിലും ആകാരണമായി ചർമ്മത്തിൽ ചൊറിച്ചിൽ, ഡ്രൈനസ് എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ മനസ്സിലാക്കുക നിങ്ങൾക്ക് കിഡ്നി സംബന്ധമായ പ്രശ്നം ഉണ്ട് എന്നത്. മൂത്രമൊഴിക്കുമ്പോൾ സോപ്പ് പതയുന്നത് പോലെ പതയുന്ന ഒരു അവസ്ഥയും ഈ കിഡ്നി സംബന്ധമായ രോഗങ്ങളുടെ ഒരു ലക്ഷണമായി കരുതണം. കിഡ്നികൾക്ക് രോഗാവസ്ഥ ഉണ്ടാകുന്ന സമയത്ത് രക്തത്തിൽ നിന്നും ധാരാളമായി പ്രോട്ടീൻ നഷ്ടപ്പെടുന്നത് അനുഭവപ്പെടും.

   

കിഡ്നി എന്നത് ഒരു ജോഡി ആയിട്ടാണ് ഉള്ളത് എന്നതുകൊണ്ടുതന്നെ, 50 ശതമാനത്തോളം രോഗാവസ്ഥ ബാധിച്ചതിനു ശേഷം മാത്രമാണ് ഈ ലക്ഷണങ്ങൾ പുറത്ത് കാണുന്നത്. വായിൽ ഒരു ലോഹച്ചുവ അനുഭവപ്പെടുകയോ, ഉറക്കത്തിൽ പുറത്തുവിടുന്ന ശ്വാസത്തിന് മൂത്രത്തിന്റെ ഗന്ധമോ ഉണ്ടെങ്കിലും ഈ കിഡ്നി രോഗം നിങ്ങൾക്ക് തിരിച്ചറിയാം. ആരോഗ്യകരമായ ഒരു ഭക്ഷണശീലം വഴി നിങ്ങൾക്ക് പല രോഗങ്ങളെയും മറികടക്കാം.

Leave a Reply

Your email address will not be published. Required fields are marked *