ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിങ്ങൾ അനുഭവിക്കാറുണ്ടോ എങ്കിൽ തീർച്ചയായും നിങ്ങൾ ഭാഗ്യവാന്മാർ

നമ്മുടെ ജീവിതത്തിൽ ഈശ്വരന്മാർക്കുള്ള പ്രാധാന്യം വളരെ വലുതാണ്. നമ്മുടെ ഏത് പ്രയാസകരമായ സാഹചര്യത്തിലും നമ്മൾ ഓടിച്ചെന്ന് പ്രാർത്ഥിക്കുന്നത് ദേവിയുടെ തിരുമുമ്പിൽ ആണ്. അത്രയേറെ നമുക്ക് പ്രിയപ്പെട്ടതാണ് ദേവി. ദേവി എന്നല്ല നമ്മൾ അമ്മ എന്നാണ് വിളിക്കാറുള്ളത് അമ്മയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ എന്നാണ് നമ്മൾ പറയാറുള്ളത്, അല്ലെങ്കിൽ അപേക്ഷിക്കാറുള്ളത്. ഭഗവാന്റെ മുമ്പിൽ ഇങ്ങനെ പ്രാർത്ഥിക്കുമ്പോൾ നമുക്ക് അത്രയേറെ ഒരു സുഖവും സമാധാനവും ആണ് നമുക്ക് ലഭിക്കുന്നത്.

ദേവി കൂടെയുള്ളപ്പോൾ നമുക്ക് അനുഭവപ്പെടുന്ന ചില ലക്ഷണങ്ങളുണ്ട്. നമ്മൾ ഏതെങ്കിലും സാഹചര്യത്തിൽ സങ്കടങ്ങളും മറ്റും പറയാനായി ദേവിയുടെ തിരുമുമ്പിൽ വന്നു നിൽക്കുന്ന സമയത്ത് ഒന്നും പറയാൻ കഴിയാതെ കണ്ണിൽ നിന്ന് വെള്ളം വരികയും, അത്രയേറേ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് വഴി നമുക്ക് ഉറപ്പിക്കാം ദേവി നമ്മുടെ സമീപത്തുണ്ട്. നമ്മുടെ പ്രാർത്ഥന പറയാതെയും ദേവി കേൾക്കുന്നുണ്ട് എന്ന്. അതുപോലെതന്നെ ഏതെങ്കിലും തരത്തിലുള്ള ഒരു തെറ്റുകൾ ചെയ്യാൻ പോകുന്ന സമയത്തോ, തെറ്റ് ചെയ്തു കഴിഞ്ഞ ശേഷമോ നമ്മുടെ മനസ്സ് വളരെയധികം വിഷമിക്കുകയും.

   

ആ ചെയ്ത തെറ്റിനെ കുറിച്ച് നമ്മൾ വളരെയധികം പ്രയാസപ്പെടുകയും ചെയ്തു കഴിഞ്ഞാൽ നിങ്ങൾ വളരെയധികം ഭാഗ്യവാൻമാരാണ്. കാരണം ദേവി നിങ്ങളുടെ കൂടെയുള്ളത് കാരണമാണ് നിങ്ങൾക്ക് ഇത്തരത്തിലുള്ള തോന്നലുകൾ ഉണ്ടാകുന്നത്. കാരണം തെറ്റിലേക്ക് ഒരിക്കലും നമ്മെ അമ്മ കൈവിടുകയില്ല. അതിനാൽ തന്നെയാണ് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കുന്നത്. നമ്മുടെ ജീവിതത്തിൽ പല സാഹചര്യങ്ങളിലും ഇത്തരത്തിൽ ഈശ്വര സാന്നിധ്യം നമുക്ക് തന്നെ മനസ്സിലാക്കാനാകും.