അമിതമായിട്ടുള്ള ബി. പിയും , ഷുഗറും നിങ്ങൾക്കുണ്ടോ എങ്കിൽ തീർച്ചയായും ശ്രദ്ധിക്കുക

ഇന്നത്തെ സമൂഹത്തിലെ ഒരുപാട് പേർക്കാണ് സ്ട്രോക്ക് ഹാർട്ടറ്റാക്ക് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എന്താണ് ഇതിന്റെ പ്രധാനമായ കാരണങ്ങൾ എന്തുകൊണ്ടാണ് സ്ട്രോക്ക് പോലെയുള്ള അസുഖങ്ങൾ ഒരു വ്യക്തിയിൽ വരുന്നത് തുടങ്ങിയതിനെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. നമ്മുടെ രക്തക്കുഴലിൽ ചില സമയങ്ങളിൽ ചിലഭാഗങ്ങൾ പൊട്ടാറുണ്ട്. രക്തക്കുഴലുകൾക്കുള്ളിലെ രക്തം വളരെ ഹൈ ആയിട്ടുള്ള പ്രഷറിൽ പമ്പ് ചെയ്യുകയാണ് എങ്കിൽ രക്തക്കുഴലുകൾക്ക് ഡാമേജ് സംഭവിക്കാൻ ചാൻസുകൾ കൂടുതലാണ്. ഹൈ ബ്ലഡ്പ്രഷർ ഉള്ളവർക്ക് സംഭവിക്കാവുന്ന പ്രധാന പ്രശ്നം ഇതുതന്നെയാണ്.

അതുപോലെതന്നെ ഷുഗർ ഉള്ള ആളുകൾക്ക് ഹാർട്ടറ്റാക്ക് സ്ട്രോക്ക് എന്നിവ വരാൻ ചാൻസുകൾ കൂടുതലാണ്. പണ്ടൊക്കെ 55, 60 വയസ്സ് കഴിഞ്ഞ ആളുകളിലാണ് അറ്റാക്കിന്റെ ലക്ഷണങ്ങളും പ്രശ്നങ്ങളൊക്കെ കണ്ടുവരുന്നത്. എന്നാൽ ഇപ്പോൾ ഒരു 35 വയസ്സ് കഴിഞ്ഞ ആളുകളിൽ വരെയാണ് അറ്റാക്കും സ്ട്രോക്കും വരുന്നത്. ഇതിനുള്ള പ്രധാന കാരണം ഇവരുടെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന കാൽസ്യം ഡെപ്പോസിഷൻ കൂടി വരുന്നതാണ്. വൈറ്റമിൻ കെ ടു നമ്മുടെ ശരീരത്തിൽ കുറയുന്ന സമയത്ത് കാൽസ്യത്തിന്റെ ഡെപ്പോസിഷൻ വളരെയധികം അമിതമായി കാണുന്നുണ്ട്.

   

പ്രധാനമായും നമുക്ക് നമ്മുടെ ഫുഡിലും ജീവിതശൈലിയിലും ഒരുപാട് മാറ്റങ്ങൾ വരുത്തി കഴിഞ്ഞാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ആകും. ഉത്തമമായ വ്യായാമവും ജീവിതശൈലിയും കൊണ്ടുവന്നു കഴിഞ്ഞാൽ പകുതി അസുഖങ്ങൾ ഇല്ലാതാകുന്നതാണ്. നമുക്കുണ്ടാകുന്ന മിക്കവാറും വലിയ രോഗങ്ങൾക്കെല്ല്ലാം അടിസ്ഥാന കാരണം ഇന്നത്തെ ജീവിത ശൈലി തന്നെയാണ്. അതുകൊണ്ട് തന്നെ ജീവിതശൈലി ആരോഗ്യകരമായി മുന്നോട്ടു നയിക്കാം.