ഹൈപ്പർ ടെൻഷൻ ഉള്ള പ്രധാന കാരണങ്ങളും ലക്ഷണങ്ങളും

ഇന്നത്തെ നമ്മുടെ സമൂഹത്തിൽ ഒരുപാട് പേർക്കാണ് ഹൈപ്പർ ടെൻഷൻ മൂലം രോഗങ്ങൾ ഉണ്ടാകുന്നത്. ഹൈപ്പർടെൻഷൻ എന്നുപറയുന്നത് വളരെയേറെ ബുദ്ധിമുട്ടേറിയ ഒന്നാണ്. പലതരത്തിലുള്ള അസുഖങ്ങൾക്കും പലതരത്തിലുള്ള മരണകാരണങ്ങൾക്കും ഈ ഹൈപ്പർ ടെൻഷൻ കാരണമാണ്. ഒരാളുടെ പ്രായം സെക്സ് തുടങ്ങിയ നിരവധി കാര്യങ്ങൾ ഉപയോഗിച്ചാണ് അയാളുടെ ഹൈപ്പർ ടെൻഷൻ കണക്കാക്കുന്നത്. ഹൈപ്പർടെൻഷൻ ഉള്ള വ്യക്തിക്ക് സ്ഥിരമായി ഉള്ളതാണെങ്കിൽ അയാളുടെ പ്രായവും അയാളുടെ ആരോഗ്യത്തിന് അനുസരിച്ചായിരിക്കും അയാൾക്ക് മരുന്ന് കൊടുക്കുക.

അല്ലാത്തപ്പോൾ അതിന്റെ ആവശ്യവുമില്ല. ഹൈപ്പർ ടെൻഷനെ പ്രധാന കാരണം എന്ന് പറയുന്നത് അമിതമായിട്ടുള്ള ഫാസ്റ്റ് ഫുഡിന്റെ ഉപയോഗം, ഉറക്കം ഇല്ലായ്മ, ആൻസൈറ്റി, ദേഷ്യം തുടങ്ങിയ നിരവധി കാരണങ്ങളാണ്. കൂർക്കം വലിച്ച് ഉറങ്ങുന്ന ആളുകളിൽ വരെ ഇപ്പോൾ ഹൈപ്പർ ടെൻഷൻ കണ്ടുവരുന്നുണ്ട്. അമിതമായുള്ള ഹൈപ്പർ ടെൻഷൻ മുലം നമ്മുടെ ശരീരത്തിലെ ഞരമ്പുകൾ വലിഞ്ഞുമുറുകി പൊട്ടാൻ ചാൻസുകൾ ഉണ്ട്.

   

മാത്രമല്ല സ്ട്രോക്ക് അറ്റാക്ക് തുടങ്ങിയ അവസ്ഥകൾക്കും ഹൈപ്പർ ടെൻഷൻ തന്നെയാണ് കാരണം എന്ന് പറയുന്നത്. ഹൈപ്പർ ടെൻഷന്റെ കൂടുതൽ അളവ് 180/90 എന്ന നിലയിലാണ് . ഇങ്ങനെയുള്ള വ്യക്തിക്ക് ഹൈപ്പർ ടെൻഷൻ എന്ന് തന്നെ വേണം പറയാൻ. രണ്ടു തരത്തിലാണ് ഹൈപ്പർ ടെൻഷനെ തിരിക്കുന്നത് പ്രൈമറിയും സെക്കൻഡറിയും.

പ്രൈമറി എന്നത് പാരമ്പര്യമായി ഹൈപ്പർടെൻഷൻ ഉള്ള ആളുകൾ ആയിരിക്കും. ബിപി കൂടുതലുള്ള ആളുകളൊക്കെയായിരിക്കും. അതേപോലെതന്നെ ജീവിതസാഹചര്യം തുടങ്ങിയ നിരവധി കാരണങ്ങളാണ് പ്രൈമറിക്കുള്ളത് നമ്മുടെ സമൂഹത്തിലെ ഏറ്റവും കൂടുതലുള്ള ആളുകൾ പ്രൈമറി സെക്ടറിൽ പെട്ടതാണ്.