മുടികൊഴിച്ചിലിന് നിങ്ങളുടെ ശരീരത്തിന് ചേർന്ന ഒരു മരുന്ന്.

മുടികൊഴിച്ചിൽ എന്നത് വലിയ ഒരു പ്രശ്നം തന്നെയാണ്. കാരണം പലർക്കും ഇതുകൊണ്ട് മാനസിക പിരിമുറുക്കം പോലും ഉണ്ടാകാറുണ്ട്. ചില ആളുകൾക്ക് ഈ സ്ട്രസ്സ് ലെവൽ കൂടുന്നതുകൊണ്ട് തന്നെ ഇതിന്റെ ഭാഗമായി മുടികൊഴിച്ചിൽ ഉണ്ടാകാം. എന്നാൽ പലതരത്തിലുള്ള മരുന്നുകളും ഇതിനുവേണ്ടി പ്രയോഗിച്ചിട്ടും ഒരു തരത്തിലും ഫലം ലഭിക്കാത്ത ചില ആളുകളെങ്കിലും ഉണ്ടാകും. ഇത്തരത്തിലുള്ള ആളുകൾക്ക് പ്രത്യേകമായി ഉപയോഗിക്കാവുന്ന ഒരു മരുന്നിനെ കുറിച്ചാണ് പറയുന്നത്.

ഇത് ഇഞ്ചക്ഷനുകൾ ആയാണ് ഉപയോഗിക്കുന്നത്. ഈ മരുന്നുകൾ ഉണ്ടാക്കുന്നത് നിങ്ങളുടെ തന്നെ സ്വന്തം രക്തത്തിൽ നിന്നും എടുത്തതാണ്. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളിൽ നിന്നും വേർതിരിച്ചെടുക്കുന്ന പ്ലാസ്മ ഇഞ്ചക്ഷനുകളാണ് ഇത്തരത്തിൽ മുടികൊഴിച്ചിലിന് വേണ്ടി നിങ്ങൾക്ക് ഉപയോഗിക്കാവുന്ന. വളരെ എളുപ്പം ചെയ്യാവുന്ന ഒരു മാർഗ്ഗമാണ് എന്നതുകൊണ്ടും, ഇതിന് വളരെയധികം റിസൾട്ട് ഉണ്ട് എന്നതുകൊണ്ട് നിങ്ങൾക്ക് തീർച്ചയായും ചെയ്യാം.

   

ഇതിനുവേണ്ടി നിങ്ങൾ ചെലവാക്കുന്ന പണം ഒരിക്കലും ഒരു നഷ്ടമായെന്ന് നിങ്ങൾക്ക് തോന്നുകയേയില്ല. അത്രയും റിസൾട്ട് ഉള്ള ഒരു ചികിത്സാരീതിയാണ് പ്ലാസ്മ ഇഞ്ചക്ഷനുകൾ. പ്രധാനമായും ഇത് തലയോട്ടിയിലെ മുടി വേരുകളിലേക്ക് നേരിട്ട് ഇൻജസ്റ്റ് ചെയ്ത് ഇറക്കുകയാണ് ചെയ്യുന്നത്. ഇതിന് വേദനകൾ ഉണ്ടാകാതിരിക്കാൻ വേണ്ടി ചെറിയ വൈബ്രേറ്ററുകളും ആ ഭാഗത്ത് ഉപയോഗിക്കും.

ഇങ്ങനെയുള്ള ഇഞ്ചക്ഷനങ്ങളുടെ ഏറ്റവും ആദ്യത്തെ റിസൾട്ട് എന്നത് മുടികൊഴിച്ചിൽ പൂർണമായും നിൽക്കും എന്നതാണ്. ഒരു മാസത്തിനുള്ളിൽ തന്നെ മുടികൊഴിച്ചിൽ നിൽക്കും, പിന്നീട് വീണ്ടും ഈ ഇഞ്ചക്ഷനുകൾ ഉപയോഗിക്കുക വഴിയാണ് മുടി വളർച്ച ധാരാളമായി കാണപ്പെടുന്നത്. ഇനി നിങ്ങൾക്കും നിങ്ങളുടെ മുടി വളർച്ച സ്വന്തം ശരീരത്തിൽ നിന്നും ഉള്ള മരുന്നുകൊണ്ട്.