പ്രത്യേകമായി സ്ത്രീകളിൽ കാണുന്ന ഒരു അവസ്ഥയാണ് വെള്ളപോക്ക് എന്നത്. ഇത് ഉണ്ടാകാൻ പല കാരണങ്ങളുമുണ്ട്. പലപ്പോഴും സ്ത്രീകൾ ഇതിനെ വളരെ നിസ്സാരമായി കരുതാറുണ്ട്. എന്നാൽ ഒരിക്കലും നിസ്സാരമായി കരുതേണ്ട ഒരു രോഗാവസ്ഥയല്ല വെള്ളപ്പൊക്കം. എന്നാൽ മറ്റൊരു കാര്യം എന്നത് എല്ലാ വെള്ളപ്പൊക്കും ഒരു രോഗാവസ്ഥയല്ല എന്നതാണ്. ഏതുതരത്തിൽ പോകുമ്പോഴാണ് ഇത് രോഗാവസ്ഥയാകുന്നത് എന്ന് നാം തിരിച്ചറിയണം.
സാധാരണയായി ഓവുലേഷന്റെ ഭാഗമായി സ്ത്രീകളിൽ ഈ വെള്ളപോക്ക് ഉണ്ടാകാറുണ്ട്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സമയത്തും ഇത്തരത്തിൽ വെളുത്ത നിറത്തിലുള്ള ഡിസ്ചാർജ് പോകാം. ആർത്തവത്തിന്റെ മുന്നോടിയായും ആർത്തവത്തിന് ശേഷവും വെളുത്ത ഡിസ്ചാർജ് പോകുന്നത് സാധാരണമാണ്. എന്നാൽ ഇത് എപ്പോഴാണ് ഒരു രോഗാവസ്ഥയായി മാറുന്നത് എന്നും തിരിച്ചറിയണം. പ്രത്യേകിച്ചും ഈ വെള്ള നിറത്തിലുള്ള ഡിസ്ചാർജ് നിറത്തിലോ മണത്തിലോ വ്യത്യാസമുണ്ട് എങ്കിൽ ഇതിനെ ഒരു രോഗാവസ്ഥയായി കണക്കാക്കാം.
ഇത്തരത്തിലുള്ള ഡിസ്ചാർജ് പോയി അടിവസ്വം നനയുന്ന ഒരു അവസ്ഥയിലേക്ക് എത്തുന്നുണ്ടെങ്കിൽ ഇത് കൂടുതൽ ഗുരുതരമാണ്. അമിതമായ വൃത്തി യോനീഭാഗത്തിന് ഉണ്ടാകാൻ വേണ്ടി, സോപ്പും മറ്റ് ഹൈജീനുകളും ഉപയോഗിച്ച് കഴുകുന്നത് അവിടെയുള്ള നല്ല ബാക്ടീരിയകളെ നശിപ്പിക്കാൻ ഇടയാക്കും. ഇത് ഈ വെളുത്ത ഡിസ്ചാർജ് അമിതമായി പോകാൻ ഇടയാകും.
പുരുഷനുമായി സെക്സിലേർപ്പെടുന്ന സമയത്ത് അങ്ങോട്ടു ഇങ്ങോട്ടും പകരുന്ന ബാക്ടീരിയകളുടെ ഭാഗമായും ഈ ഇൻഫെക്ഷൻ ഉണ്ടാകും. ശരീരത്തിലെ ഏതെങ്കിലും തരത്തിലുള്ള ഈസ്റ്റ് അല്ലെങ്കിൽ ബാക്ടീരിയകളുടെ ഭാഗമായിട്ടാണ് ഉണ്ടാകുന്നത് എങ്കിൽ ഈ വെളുത്ത ഡിസ്ചാർജിനെ തൈരിന്റെ രൂപത്തിന് സമാനമായ ഭാവം ഉണ്ടാകും.