വീടിന്റെ കന്നിമൂലയിൽ ഈ ചെടികൾ വളർത്തിയാൽ ധനയോഗം വന്നുചേരും.

കന്നിമൂല എന്നത് വീടിന്റെ ഐശ്വര്യത്തെ സംബന്ധിക്കുമ്പോൾ വളരെയധികം പ്രാധാന്യമുള്ളതാണ്. വീടിന്റെ തെക്ക് പടിഞ്ഞാറ് മൂലയാണ് കന്നിമൂലയായി കണക്കാക്കുന്നത്. ഒരു വീട് പണിയുന്ന സമയത്ത് അതിന്റെ വാസ്തുപരമായ എല്ലാ കാര്യങ്ങളിലും പ്രത്യേകം ശ്രദ്ധ കൊടുക്കണം. വീടിന്റെ വാസ്തു ശരിയാകാതെ വരുമ്പോൾ ധാരാളമായി പ്രശ്നങ്ങൾ ഉണ്ടാകും. ഏറ്റവും പ്രധാനമായും വീടിന്റെ തെക്കുപടിഞ്ഞാറെ മൂലയിൽ വളർത്തേണ്ട ചില ചെടികൾ ഉണ്ട്.

ഈ ചെടികൾ വളർത്തുകയാണ് എങ്കിൽ വീടിന് ഒരുപാട് ഐശ്വര്യങ്ങൾ ഉണ്ടാകും. ഇത്തരത്തിൽ വീടിന്റെ തെക്ക് പടിഞ്ഞാറ് വളർത്താൻ അനുയോജ്യമായ ഒരു ചെടിയാണ് കള്ളിപ്പാല. മറ്റ് ഭാഗങ്ങളിൽ ഈ കള്ളിപ്പാല വളർത്തുന്നത് ഒരുപാട് ദോഷം ഉണ്ടാക്കും. നന്ത്യാർവട്ടവും വീടിന്റെ കന്നി മൂലയിൽ വളർത്താൻ അനുയോജ്യമായ ചെടികളിൽ ഒന്നാണ്. മഞ്ഞ് അരളി അല്ലെങ്കിൽ കോളാമ്പി പൂക്കളും കന്നിമൂല വളർത്താം. കന്നിമൂലയിൽ ചെന്തെങ്ങ് വളർത്തുന്നതും ഒരുപാട് അനുയോജ്യമായ കാര്യമാണ്. ഒരുപാട് ഔഷധഗുണമുള്ള ഒരു ചെടിയാണ് അരുത.

   

ഇത് പല കാര്യങ്ങൾക്കും ഉപയോഗിക്കുന്ന ഒന്നാണ് എന്നതുകൊണ്ടും വീടിന്റെ കന്നി മൂലയിൽ അരുത വളരുന്നത് വളരെയധികം ഐശ്വര്യങ്ങളും ഉയർച്ചകളും നിങ്ങൾക്ക് ഉണ്ടാക്കും, എന്നതുകൊണ്ടും അരുത വീടിന്റെ കന്നിമൂലയിൽ വളർത്താം. പപ്പായ മരം ഒരു ഫലം തരുന്ന ചെടിയാണ്. അതുകൊണ്ടുതന്നെ പപ്പായയും വീടിന്റെ കന്നിമൂലയിൽ വളർത്താം.

ഇത് ഒരു അല്പം കൂടി പടിഞ്ഞാറോട്ട് മാറിയാൽ ദോഷമില്ലാത്ത ഒന്നാണ്. കറുക, മുക്കുറ്റി, തുളസി, മഞ്ഞൾ എന്നിവയൊന്നും വീടിന്റെ കന്നിമൂലയിൽ വളർത്തുന്നത് അത്ര അനുയോജ്യമല്ല. ഈ കാര്യങ്ങൾ തിരിച്ചറിഞ്ഞ് വീടിന്റെ കന്നിമൂലയിൽ ചെടികൾ വളർത്താൻ ശ്രമിക്കുക.