മൂത്രനാളിയിലെ ഇൻഫെക്ഷൻ വെള്ളം കുടിക്കേണ്ടത് ഇങ്ങനെ.

ജീവിതത്തിൽ ഒരു തവണയെങ്കിലും മൂത്രനാളിലും മൂത്രത്തിലോ ഇൻഫെക്ഷൻ വരാത്ത ആളുകൾ ഉണ്ടാകില്ല. കാരണം ഇത് വളരെ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ്. മിക്കപ്പോഴും ഇത്തരത്തിൽ മൂത്ര നാളിക്ക്‌ ഇൻഫെക്ഷൻ ഉണ്ടാകുന്നതിന് പ്രധാനകാരണം വെള്ളം കുടി കുറയുന്നത് തന്നെയാണ്. ശരാശരി ഒരു മനുഷ്യന്റെ ശരീരത്തിന് ഏറ്റവും ആവശ്യമായി എട്ടു ക്ലാസ്സ് വെള്ളമെങ്കിലും ദിവസവും കുടിച്ചിരിക്കണം.

എന്നാൽ ഇങ്ങനെയുള്ള വെള്ളത്തിന്റെ അളവ് കുറയുന്ന സമയത്ത് ഇത് മൂത്രത്തിലെ ഇൻഫെക്ഷൻ ഉണ്ടാക്കുന്നു. മൂത്രം ഉൽപ്പാദിപ്പിക്കപ്പെടുന്ന ട്രാക്കിലാണ് ഇൻഫെക്ഷൻ ഉണ്ടാകാറുള്ളത്. ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകുന്നതുകൊണ്ട് തന്നെ മൂത്രം പോകാൻ ബുദ്ധിമുട്ട്, വേദന, പഴുപ്പ്, മുത്രത്തിലൂടെ രക്തം പോകുന്ന അവസ്ഥ എന്നിവയെല്ലാം ഉണ്ടാകും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത്തരത്തിലുള്ള യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ ധാരാളമായി കണ്ടു വരാറുള്ളത്. ഇതിനൊക്കെ കാരണം ഇവർക്ക് കൃത്യമായ ഇടവേളകൾ മൂത്രം ഒഴിക്കുന്ന ശീലം ഇല്ലാത്തതുകൊണ്ടുതന്നെയാണ്.

   

മിക്കപ്പോഴും പോകുന്ന ബാത്റൂമിന്റെ ഹൈജീൻ അല്ലെങ്കിൽ പോകാനുള്ള മടി എന്നിവ അതുകൊണ്ടുതന്നെ മൂത്രമൊഴിക്കാതെ ഇവർ പിടിച്ചുനിൽക്കും. ഇത് ഇൻഫെക്ഷൻ ഉണ്ടാകാനുള്ള കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. കിഡ്നി സംബന്ധമായ രോഗങ്ങളുള്ള ആളുകൾക്കും ഇത്തരത്തിൽ യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

നിങ്ങൾക്കും ഇത്തരത്തിൽ യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ ഉണ്ടെങ്കിൽ ധാരാളമായി വെള്ളം സ്ഥിരമായി കുടിക്കുക എന്നതും, കൃത്യമായ ഇടവേളകളിൽ മൂത്രമൊഴിക്കുകയും, യോനീഭാഗം വൃത്തിയായി കഴുകുകയും ചെയ്യുക. ഇങ്ങനെയുള്ള ഇൻഫെക്ഷനുകൾ നിങ്ങൾക്ക് ഉണ്ടായാൽ ഇതിന് പരിഹാരമായി അല്പം കൂവപ്പൊടി കുറുക്കി കഴിക്കുന്നത് വളരെയധികം ഉത്തമമാണ്.