എങ്ങനെ നിങ്ങൾക്ക് പ്രമേഹം വന്നു എങ്ങനെ പ്രതിരോധിക്കാം.

പ്രമേഹം എന്ന രോഗാവസ്ഥ രണ്ട് തരത്തിലാണ് ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. ഏറ്റവും ആദ്യത്തേത് ടൈപ്പ് വൺ പ്രമേഹമാണ്, ഇത് ചെറുപ്രായത്തിലെ കുട്ടികളിലാണ് കണ്ടുവരുന്നത്. ഇവർ മുതിരന്തോറും ഈ രോഗാവസ്ഥയും ഇവരിൽ കൂടിക്കൊണ്ടിരിക്കും. ഇവരുടെ ശരീരത്തിലെ ഇൻസുലിൻ ഉത്പാദിപ്പിക്കപ്പെടാത്ത ഒരു അവസ്ഥയാണ് കണ്ടുവരുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായ മറ്റൊന്നാണ് ടൈപ്പ് ടു പ്രമേഹം പ്രമേഹ അവസ്ഥയിൽ, ശരീരത്തിൽ ഉള്ള ഇൻസുലിൻ ശരീരത്തിന് എടുത്തു ഉപയോഗിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയാണ് ഇതിന് ഇൻസുലിൻ റെസിസ്റ്റൻസ് എന്നാണ് പറയുന്നത്.

പ്രമേഹം ഏതുതന്നെയാണെങ്കിലും ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തനം നടക്കുന്നത് കഴിക്കുന്ന ഭക്ഷണത്തിലെ ഗ്ലൂക്കോസിനെ വിഘടിപ്പിച്ച് ഫാറ്റായി ഡെപ്പോസിറ്റ് ചെയ്യുന്ന പ്രവർത്തിയാണ്. ഇതിന് സഹായിക്കുന്നത് പാൻക്രിയാസ് ഗ്രന്ഥിയാണ്. ഈ പാൻക്രിയാസ് ഗ്രന്ഥി ധാരാളമായി പ്രവർത്തിക്കുക വഴിയാണ് ശരീരം അമിത വണ്ണത്തിലേക്ക് എത്തിച്ചേരുന്നത്. പിന്നീട് പാൻക്രിയാസ് ഗ്രന്ഥിയുടെ പ്രവർത്തനം ക്ഷയിക്കുന്നതുമൂലം തന്നെ ഫാറ്റ് ഡെപ്പോസിറ്റ് കുറയുകയും ഗ്ലൂക്കോസിന്റെ അളവ് ശരീരത്തിൽ അമിതമായി വർദ്ധിക്കുകയും ചെയ്യും. ഇത് ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കണം ഏറ്റവും പ്രധാനമായും ഇത് ബാധിക്കുന്നത് ലിവറിനെയാണ്.

   

പാൻക്രിയാസ് ഗ്രന്ഥി യുടെ ക്ഷയത്തിനുശേഷം പിന്നീട് ശരീരം ഉണ്ടാകുന്ന ഫാറ്റ് മുഴുവൻ അടിഞ്ഞുകൂടുന്നത് ലിവറിലാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും, ശരീരത്തിലേക്ക് നൽകുന്ന ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും ചെയ്താൽ തന്നെ ഒരു പരിധിവരെ പ്രമേഹത്തിന് നിയന്ത്രിക്കാം. കഴിക്കുന്ന ഭക്ഷണമാണ് നിങ്ങളെ രോഗിയാക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതും ആരോഗ്യം നിലനിർത്തുകയും ആയ രീതിയിലുള്ള ഭക്ഷണങ്ങൾ ശീലമാക്കാം.