എല്ലാവരും തന്നെ മനസ്സിൽ സന്തോഷവും സങ്കടവും വരുമ്പോൾ തങ്ങളുടെ ഇഷ്ട ദൈവങ്ങളുടെ ക്ഷേത്രങ്ങളിലേക്കാണ് പോകാറുള്ളത്. അടുത്തുള്ളത് അല്ലെങ്കിൽ നിങ്ങൾക്ക് ഒരുപാട് ഇഷ്ടം തോന്നുന്നതായുള്ള ക്ഷേത്രങ്ങളിലേക്കാണ് പോകാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ നിങ്ങളുടെ ജന്മനക്ഷത്ര പ്രകാരം നിങ്ങൾ പോകേണ്ട ചില ക്ഷേത്രങ്ങൾ ഉണ്ട്. ഇത്തരത്തിൽ നിങ്ങളുടെ ജന്മനക്ഷത്ര പ്രകാരം നിങ്ങൾ ഏത് ക്ഷേത്രത്തിൽ പോകണം എന്ന് ഇതിലൂടെ മനസ്സിലാക്കാം. ഏറ്റവും ആദ്യത്തേത് അശ്വതി നക്ഷത്രമാണ്. അശ്വതി നക്ഷത്രത്തിൽ ജനിച്ച ആളുകൾ കണ്ണൂർ ഉള്ള വൈതി നാഥ ക്ഷേത്രത്തിലാണ്. ഭരണി നക്ഷത്രത്തിൽ ജനിച്ച ആളുകൾ കൊല്ലത്തുള്ള തൃക്കടവൂർ ക്ഷേത്രത്തിൽ പോവുക.
കാർത്തിക നക്ഷത്രത്തിൽ ജനിച്ചവരാണ് എങ്കിൽ ഹരിപ്പാടുള്ള സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലാണ് പോകേണ്ടത്. രോഹിണി നക്ഷത്രത്തിൽ ജനിച്ച ആളുകൾ തിരുവനന്തപുരത്തുള്ള അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിൽ പോകണം. മകയിരം നക്ഷത്രത്തിൽ ജനിച്ച ആളുകൾ പെരുന്നയിൽ ഉള്ള മുരുക ക്ഷേത്രമാണ് പോകാൻ അനുയോജ്യം. തിരുവാതിര നക്ഷത്രത്തിൽ ജനിച്ച ആളുകൾ മണ്ണാറശാല നാഗരാജ ക്ഷേത്രമാണ് അനുയോജ്യം.
പുണർതം നക്ഷത്രത്തിൽ ജനിച്ച ആളുകൾ കവിയൂർ ഹനുമാൻ സ്വാമി ക്ഷേത്രമാണ്. പൂയം നക്ഷത്രത്തിൽ ജനിച്ച ആളുകൾ പയ്യന്നൂർ മുരുക ക്ഷേത്രത്തിൽ പോകണം. ആയില്യം നക്ഷത്രത്തിൽ ജനിച്ച ആളുകൾ കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ പോവുക. മകം നക്ഷത്രത്തിൽ ജനിച്ച ആളുകൾ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലാണ്. പൂരം നക്ഷത്രത്തിൽ ജനിച്ച ആളുകൾ ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ പോവുക. ഉത്രം നക്ഷത്രത്തിൽ ജനിച്ച ആളുകൾ കണ്ടിയൂർ ശ്രീമഹാദേവക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക. അത്തം നക്ഷത്രത്തിൽ ജനിച്ചവർ തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രത്തിലാണ് പോകേണ്ടത്.