ഇനി പ്രമേഹ രോഗിക്ക് നേന്ത്രപ്പഴം ശീലമാക്കാം. നേന്ത്രപ്പഴം കഴിക്കാം ആരോഗ്യം നിലനിർത്താം.

ഒരു ദിവസം ഒരു നേന്ത്രപ്പഴം കഴിക്കുന്നത് കൊണ്ട് ഒരു പ്രശ്നങ്ങളും നിങ്ങൾക്ക് ഉണ്ടാവില്ല. മിക്കവാറും ആളുകൾക്കെല്ലാം ഉള്ള ഒരു തെറ്റ് ധാരണയാണ് നേന്ത്രപ്പഴം കഴിക്കുന്നത് പ്രമേഹം കൂട്ടുമെന്നത്. ഇങ്ങനെ നേന്ത്രപ്പഴം കഴിക്കുന്നത് കൊണ്ട് നിങ്ങളുടെ പ്രമേഹം കൂടുകയില്ല. പക്ഷേ നിങ്ങൾ കഴിക്കുന്ന മറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കി ആയിരിക്കണം നേന്ത്രപ്പഴം കഴിക്കുന്നത്. ഒരു ദിവസം ഒരു നേന്ത്രപ്പഴമെങ്കിലും നിങ്ങൾ കഴിച്ചിരിക്കണം എന്നതാണ് നല്ല ആരോഗ്യത്തിന് വേണ്ടി ചെയ്യേണ്ടത്.

എന്നാൽ ഇങ്ങനെ നിങ്ങൾ നേന്ത്രപ്പഴം കഴിക്കുന്ന സമയത്ത് മറ്റു ഭക്ഷണങ്ങൾ ഒഴിവാക്കുക പ്രത്യേകം ശ്രദ്ധിച്ച് ചെയ്യേണ്ട കാര്യമാണ്. പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്നത് നേന്ത്രപ്പഴം കഴിക്കുമ്പോൾ അധികം മധുരമില്ലാത്ത നേന്ത്രപ്പഴം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. നേന്ത്രപ്പഴത്തിന് പകരമായി റോബസ്റ്റ പഴവും കഴിക്കുന്നത് തെറ്റില്ല. യാത്ര ചെയ്യുന്ന സമയത്ത് കഴിക്കാൻ സാധിക്കുന്ന ഏറ്റവും ഉചിതമായ ഒരു ഭക്ഷണമാണ് നേന്ത്രപ്പഴം.

   

ചെറിയ കുട്ടികൾക്ക് ആണെങ്കിൽ പഴം ചെറുതായി അരിഞ്ഞ് നെയിൽ വഴറ്റിയെടുത്തു കൊടുത്തുകയാണെങ്കിൽ ഒരുപാട് ആരോഗ്യം ഇവർക്ക് ലഭിക്കും. നല്ല കൊഴുപ്പിൽ അടങ്ങിയ ഒന്നാണ് നെയ്യ്. നേന്ത്രപ്പഴത്തിൽ ധാരാളമായി വിറ്റാമിനുകളും മിനറസുകളും അടങ്ങിയിട്ടുണ്ട്.

എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ നേന്ത്രപ്പഴം മറ്റ് നാടുകളിൽ നിന്നും വന്നതാണ് എങ്കിൽ, ഇവയിൽ വിഷങ്ങളും വളങ്ങളും അധികമായി പ്രയോഗിച്ചിരിക്കാം എന്നതുകൊണ്ട് തന്നെ ഉപയോഗിക്കാതിരിക്കുകയാണ് ഉത്തമം. എന്നാൽ സ്വന്തം പറമ്പിൽ വിളഞ്ഞ വാഴയിൽ നിന്നും വെട്ടിയെടുക്കുന്ന പഴമാണ് എങ്കിൽ നിങ്ങൾക്ക് 100% ഉറപ്പോടെ കഴിക്കാം.