നിങ്ങളും കൂർക്കം വലിക്കാറുണ്ടോ, കൂർക്കം വലി ഒരു അവസ്ഥയല്ല രോഗമാണ്. എങ്ങനെ ഇതിനെ പരിഹരിക്കാം.

കൂർക്കം വലിക്കുന്ന ആളുകൾ മിക്കപ്പോഴും പറയുന്ന ഒരു കാരണമാണ് ആരോഗ്യമുള്ള ആളുകളാണ് കൂർക്കം വലിച്ച് മനസ്സു വിട്ട് ഉറങ്ങുന്നത് എന്ന്. എന്നാൽ ഇവരുടെ ആരോഗ്യക്കുറവു കൊണ്ടാണ് ഇത്തരത്തിൽ കൂർക്കം വലി ഉണ്ടാകുന്നത് എന്ന് തിരിച്ചറിവ് ഇല്ലാതെയാണ് ഇവര് ഇങ്ങനെ പറയുന്നത്. യഥാർത്ഥത്തിൽ കൂർക്കംവലി ഉണ്ടാകുന്നതിന്റെ കാരണം തന്നെ നമ്മുടെ ശ്വാസ ഗതിയിലുള്ള ബ്ലോക്കുകൾ ആണ്. മൂക്കിലൂടെ വലിക്കുന്ന ശ്വാസം ശ്വാസനാളിലൂടെ ശ്വാസകോശത്തിലേക്ക് എത്തുന്നു.

ഈ പോകുന്ന വഴിയിൽ എവിടെയെങ്കിലും ഉണ്ടാകുന്ന ബ്ലോക്കുകൾ മൂലമാണ് ഇത്തരത്തിൽ കൂർക്കം വലി ഉണ്ടാകുന്നത്. മിക്കപ്പോഴും ഈ കൂർക്കം വലികൾ കൂടുതൽ പ്രശ്നം ഉണ്ടാക്കുന്നത്, വലിക്കുന്നവർക്ക് അല്ല അവരുടെ അടുത്ത് കിടക്കുന്നവർക്കാണ്. അവരുടെ കൂടെ കിടക്കുന്നവരുടെ ഉറക്കം പോലും ഈ കൂർക്കം വലി നഷ്ടപ്പെടുത്തും. ഇങ്ങനെയുള്ള കൂർക്കം വലിയെ പരിഹരിക്കുന്നതിന് പല മാർഗങ്ങളും ഇന്ന് നിലനിൽക്കുന്നുണ്ട്.

   

പ്രധാനമായും ചില മിഷ്യനുകളുടെ സഹായത്തോടെ കൂർക്കം വലി പരിഹരിക്കാം. രാത്രിയിൽ ഉറങ്ങുന്ന സമയത്ത് മുഖത്ത് ഓക്സിജൻ മാസ്ക് പോലെ ഒരു മാസ്ക് ധരിച്ച് ഉറങ്ങുകയാണ് എങ്കിൽ, ഈ മെഷീൻ വഴി നിങ്ങളുടെ ശ്വാസത്തിനിടയിൽ കിടക്കുന്ന ബ്ലോക്കുകൾ ഇല്ലാതാകും. വായുടെ കീഴ് താടിയോട് ചേർന്ന് പല്ലുകളിൽ വയ്ക്കാവുന്ന രീതിയിലുള്ള ഒരു ക്ലിപ്പ് ഉണ്ട്. ഈ ക്ലിപ്പ് വഴിയും നിങ്ങളുടെ കൂർക്കം വലി നിയന്ത്രിക്കാം. ഇതൊന്നും സാധിക്കാത്ത ആളുകൾ ആണെങ്കിൽ സർജറി വഴിയും കൂർക്കം വലി ഇല്ലാതാക്കാൻ ഇന്ന് വഴികളുണ്ട്.