എങ്ങനെ ശരീര ഭാരം ആരോഗ്യകരമായി കുറയ്ക്കാം.

നിങ്ങൾക്കും ആരോഗ്യകരമായ ഒരു ശരീരം വേണം എന്ന് ആഗ്രഹിക്കുന്നവരാണോ. പലപ്പോഴും ഇത്തരം ആഗ്രഹങ്ങൾ ഉണ്ടെങ്കിലും ശരീരത്തിന്റെ ഭാരം കുറയ്ക്കുക എന്നത് വളരെയധികം പ്രയാസകരമായ ഒരു കാര്യമാണ്. മിക്ക ആളുകളും ചെയ്യുന്ന ഒരു വലിയ തെറ്റാണ് ശരീര ഭാരം കുറയ്ക്കുന്നതിനു വേണ്ടി പട്ടിണി കിടക്കുക എന്നുള്ളത്. ഒരിക്കലും ഇത്തരം ഒരു തെറ്റ് നിങ്ങൾ ചെയ്യരുത്. കാരണം പട്ടിണികിടക്കുന്നതോടെ മറ്റ് പല രോഗങ്ങളും നിങ്ങൾക്ക് വന്നുചേരും.

അതുകൊണ്ടുതന്നെ പട്ടിണി കിടന്നല്ല ശരീര ഭാരം കുറയ്ക്കേണ്ടത്, ഏറ്റവും ആരോഗ്യകരമായി ഒരു ഹെൽത്തി ടൈറ്റ് പാലിച്ചു വേണം നിങ്ങളുടെ ശരീരത്തിന്റെ അമിതഭാരം കുറയ്ക്കുന്നതിന്. എങ്ങനെ ഒരു നല്ല ടയറ്റ് നിങ്ങൾക്ക് ശീലിക്കാം എന്ന് അല്പം ബുദ്ധിമുട്ടി ആണെങ്കിലും നിങ്ങൾ മനസ്സിലാക്കണം.

   

പ്രധാനമായും നമ്മുടെ ഭക്ഷണത്തിൽ നിന്ന് ചോറും മധുരവും ഒഴിവാക്കാം. പകരമായി അധികം മധുരമില്ലാത്ത ഫ്രൂട്ട്സും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്തുക. കടകളിൽ നിന്നും നേരിട്ട് ഉപയോഗിക്കുന്ന രീതിയിൽ വേടിക്കുന്ന ഭക്ഷണങ്ങൾ ഉപയോഗിക്കാതിരിക്കുക. അതായത് ടിന്നിൽ നിറച്ചതും,

പാക്ക് ചെയ്തതും ആയിട്ടുള്ള ഇൻസ്റ്റന്റ് ഫുഡുകൾ ഒഴിവാക്കുകയാണ് നല്ലത്. നിങ്ങളുടെ ശരീരത്തിന്റെ ഭാരം ഒരു കൃത്യമായ അളവിലേക്ക് എത്തിക്കഴിഞ്ഞാൽ പിന്നീട് നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെറിയ അളവിൽ കഴിക്കാം. ദിവസവും രാവിലെ എഴുന്നേറ്റ് വെറും വയറ്റിൽ ഒരു സ്പൂൺ എള്ള് എണ്ണ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. അതുപോലെതന്നെയാണ് തേനും വെള്ളവും തുല്യമായ അളവിൽ ചേർത്ത് ദിവസവും വെറും വയറ്റിൽ കുടിക്കുന്നതും ഒരുപാട് ഗുണം നൽകുന്ന മാർഗമാണ്.