സാധാരണയായി മുഖക്കുരു ഉണ്ടാവുക എന്നത് തന്നെ ആളുകൾക്ക് അല്പം മനസ്സിനു വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. പുരുഷന്മാരെ അപേക്ഷിച്ച് പ്രത്യേകിച്ചും സ്ത്രീകളിലാണ് ഈ മുഖക്കുരു അധികവും കൊണ്ടുവരാറുണ്ട്. എന്നാൽ ഈ മുഖക്കുരുവിൽ നിന്നും വളരെയധികം വ്യത്യസ്തമാണ് പിസിഒഡി സംബന്ധമായി ഉണ്ടാകുന്ന മുഖക്കുരു. പിസിഒഡി എന്നത് സ്ത്രീകളിൽ ഉണ്ടാകുന്ന ഗർഭാശയസംബന്ധമായ ഒരു രോഗാവസ്ഥയാണ്. അണ്ഡാശയത്തിനകത്ത് ഉണ്ടാകുന്ന ചെറിയ തരിതവു പോലുള്ള കുരുക്കൾ ആണ് ഇവയ്ക്ക് കാരണമാകുന്നത്.
ഹോർമോൺ ഇമ്പാലൻസ് ആണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമാക്കുന്നത്. ഈ ഹോർമോൺ വ്യതിയാനം കൊണ്ട് തന്നെ ഇത് ശരീരത്തിന് പുറത്തേക്ക് പ്രകടമാകുന്ന രീതിയിൽ മുഖത്ത് കുരുക്കൾ ആയി പ്രത്യക്ഷപ്പെടാം. പ്രധാനമായും ആൻഡ്രജൻ എന്ന പുരുഷ ഹോർമോൺ സ്ത്രീകളിൽ അധികമായി വരുന്നതാണ് ഇതിന് കാരണമാകുന്നത്. ഇത് മുഖത്തിന്റെ ചില ഭാഗങ്ങളിൽ മാത്രം പ്രത്യേകമായി എടുത്തു കാണപ്പെടുന്ന രീതിയിൽ ഉണ്ടാകുന്നു.
പ്രധാനമായും താടിയെലിന് താഴെ, നെഞ്ചിന്റെ മുകൾഭാഗത്ത്, കഴുത്തിനു പുറകിൽ എന്നിങ്ങനെയാണ് ഈ കുരുക്കൾ ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള പിസിഒഡി കുരുക്കൾ നിങ്ങളുടെ മുഖത്ത് ഉണ്ടെങ്കിൽ ഇതിനെ വളരെ കൃത്യമായി തന്നെ പരിപാലിക്കണം. പ്രത്യേകിച്ച് ഇതിനു മുകളിൽ ഇടയ്ക്കിടെ തൊട്ടു നോക്കുന്ന ഒരു ശീലം ഒഴിവാക്കാം.
സോപ്പ് ഉപയോഗിച്ച്, ഫേസ് വാഷുകൾ ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് മുഖം കഴുകുന്നതും അത്ര ഗുണകരമല്ല. അധികമായി മുഖത്ത് എണ്ണമയം ഉണ്ടാകുന്നത് കുരുക്കൾ കൂടാൻ ഇടയാക്കും. തലമുടി അധികമായുള്ള ആളുകളാണെങ്കിൽ ഇത് ഇടയ്ക്കിടെ മുഖത്ത് വരുന്നതും ഈ കുരുക്കളുടെ സ്പ്രെഡ്ഡിങ് കൂട്ടാനിടയാക്കും.