ഭക്ഷണം മാത്രമല്ല നിങ്ങളെ തടിയൻ ആക്കുന്നത്. എങ്ങനെ ഒരു നല്ല ഡയറ്റ് പാലിക്കാം.

ശരീരഭാരം ക്രമാതീതമായി വർദ്ധിക്കുക എന്നത് ഒരുപാട് ബുദ്ധിമുട്ടുകൾ തുടർന്ന് നമുക്ക് ഉണ്ടാക്കുന്ന ഒരു കാര്യമാണ്. കാരണം ശരീരത്തിന്റെ ഭാരം കൂടുന്തോറും നമ്മുടെ ജീവിതത്തിലെ നിത്യേന ചെയ്തിരുന്ന പ്രവർത്തികൾ തന്നെ ചെയ്യാൻ വേണ്ടി മുൻപ് ചെയ്തതിനേക്കാൾ കൂടുതലായി സമ്മർദ്ദം ചെലുത്തേണ്ടതായി വരാം.

കാരണം നമ്മുടെ ശരീര ഭാരം ഇതിന് നമ്മെ ഇടയാക്കുന്നു. ശരീരഭാരം കൂടുന്നതിനെ മിക്ക ആളുകളും മനസ്സിൽ കരുതിയിരിക്കുന്നത് ഭക്ഷണം അമിതമായി കഴിക്കുന്നു എന്നതാണ്. എന്നാൽ ഒരിക്കലും ഈ ഒരു കാരണം കൊണ്ട് മാത്രം ശരീരത്തിന് ഭാരം ക്രമാതീതമായി. ഹോർമോണൽ പ്രശ്നങ്ങളുള്ള ആളുകളാണ് എങ്കിൽ അതിന്റെ ഭാഗമായി ശരീര ഭാരം വർദ്ധിക്കാം. പ്രത്യേകിച്ച് തൈറോയ്ഡ്, പിസിയോടി എന്നീ പ്രശ്നങ്ങൾക്ക് ശരീരഭാരം ഇതിനോടൊപ്പം തന്നെ വർധിക്കാനുള്ള സാധ്യതകളുണ്ട്.

   

ലിവർ കിഡ്നി സംബന്ധമായ രോഗങ്ങൾ ഉള്ളവർക്കും ഇതിന്റെ ഭാഗമായി ശരീരഭാരം വർദ്ധിക്കാം. പ്രത്യേകിച്ച് ലിവർ പ്രശ്നങ്ങളുള്ളവരാണ് എങ്കിൽ വയറിന്റെ ഭാഗം വീർത്തു വരുന്നതായി കാണാം. അതുകൊണ്ടുതന്നെ ശരീരഭാരം വർദ്ധിക്കുന്നു എന്നതുകൊണ്ട് ഭക്ഷണം കഴിച്ചിട്ടാണ് എന്ന് തെറ്റിദ്ധരിച് ഇത്തരം രോഗാവസ്ഥകളെ കണ്ടില്ലെന്ന് നടിക്കരുത്.

നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും ചോറും മധുരവും മാത്രം ഒഴിവാക്കിയാൽ തന്നെ നിങ്ങളുടെ ശരീരഭാരം വളരെ കൃത്യമായി കുറഞ്ഞു കിട്ടും. പകരം ഇറച്ചിയും, മുട്ടയും, പാലും, നട്ട്സും, പച്ചക്കറികളും, പഴവർഗങ്ങളും നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം ആയി ഉൾപ്പെടുത്താം. ഒരു ദിവസം ഏറ്റവും കുറഞ്ഞത് ഒരു നാല് ലിറ്റർ വെള്ളമെങ്കിലും കുടിച്ച് ഹൈഡ്രേഷൻ നിലനിർത്തുക.