നിങ്ങളുടെ വീട്ടിൽ കൃഷ്ണന്റെ വിഗ്രഹം ഇങ്ങനെയാണോ ഇരിക്കുന്നത്. വീട്ടിലുള്ള കൃഷ്ണന്റെ ഈ ചിത്രം നിങ്ങളുടെ ദാരിദ്ര്യവും കടബാധ്യതയും ഇല്ലാതാക്കും.

ശ്രീകൃഷ്ണ വിഗ്രഹം ചിത്രങ്ങളോ ഇല്ലാത്ത വീടുകൾ ഉണ്ടായിരിക്കില്ല. അത്രയും ആളുകൾക്ക് പ്രിയപ്പെട്ട ഒരു ഈശ്വര രൂപമാണ് ശ്രീകൃഷ്ണന്റേത്. ശ്രീകൃഷ്ണന്റെ പല രൂപത്തിലുള്ള വിഗ്രഹങ്ങളും ചിത്രങ്ങളും ലഭിക്കും. ശ്രീകൃഷ്ണനും രുക്മണിയും കൂടി ചേർന്നുള്ള ചിത്രങ്ങൾ, കൃഷ്ണനോടൊപ്പം കുചേലൻ കൂടിയുള്ള ചിത്രങ്ങൾ, കൃഷ്ണന്റെ ആലിലയിൽ കിടക്കുന്ന ചിത്രം, കൃഷ്ണൻ പശുവിന്റെ പാല് കുടിക്കുന്ന ചിത്രം എന്നിങ്ങനെ പലതരത്തിലുള്ള വിഗ്രഹങ്ങളും ചിത്രങ്ങളും ലഭിക്കും.

ഈ ചിത്രങ്ങളെല്ലാം തന്നെ വീടിനകത്ത് സൂക്ഷിക്കുന്നത് ഉചിതമാണ് എങ്കിൽ കൂടിയും ഇത് സൂക്ഷിക്കുന്ന ഭാഗം വളരെ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ചും വീടിന്റെ കിഴക്ക് ഭാഗത്തോ പടിഞ്ഞാറുഭാഗത്ത് മാത്രമാണ് കൃഷ്ണ വിഗ്രഹവും ചിത്രവും സൂക്ഷിക്കുന്നതിന് അനുയോജ്യമായത്. അതിൽ കവിഞ്ഞ് തെക്കോ വടക്കോ ആണ് എങ്കിൽ ഇത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്നത് ഈ ചിത്രം തൂക്കുന്ന ചുമരിന്റെ മറുപുറത്ത് ഒരിക്കലും ബാത്റൂം വരുന്ന രീതിയിൽ ആയിരിക്കരുത്.

   

കൃഷ്ണൻ ആലിലയിൽ കിടക്കുന്ന ചിത്രം ഏകാദശി ദിവസം വീട്ടിലേക്ക് കൊണ്ടുവരികയാണെങ്കിൽ, വീട്ടിലെ അമ്മയാണ് ഇതു കൊണ്ടുവരുന്നതെങ്കിൽ മക്കൾക്ക് ഐശ്വര്യങ്ങൾ വന്നു നിറയും. കൃഷ്ണൻ പശുവിന്റെ പാല് കുടിക്കുന്ന ചിത്രമാണ് വീട്ടിലുള്ളത് എങ്കിൽ ഇത് നിങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കും. കുചേലനോടൊപ്പം നിൽക്കുന്ന ശ്രീകൃഷ്ണന്റെ ചിത്രം നിങ്ങളുടെ വീടിന്റെ ചുമരിൽ തൂക്കിയിട്ടാൽ നിങ്ങളുടെ വീട്ടിലുള്ള ദാരിദ്ര്യം പട്ടിണി കടബാധ്യത എന്നിവയെല്ലാം മാറി കിട്ടും. രുക്മണിയോടൊപ്പം ഉള്ള ചിത്രമാണ് എങ്കിൽ വീട്ടിൽ മംഗള കർമ്മങ്ങൾ നടക്കും.