ദുഃഖവും സന്തോഷവും അമിതമായാൽ പ്രശ്നമാണ്.

വിഷാദരോഗം എന്ന് നാം കേട്ടിട്ടുണ്ട്. ഇത് ഒരു വ്യക്തിയിലെ ദുഃഖഭാവം അമിതമായി വർദ്ധിക്കുന്ന ഒരു അവസ്ഥയാണ്. എന്നാൽ ദുഃഖം മാത്രമല്ല സന്തോഷവും ഇങ്ങനെ അമിതമായാൽ പ്രശ്നമാണ്. ഇത്തരത്തിൽ സന്തോഷം അമിതമായി വരുന്ന അവസ്ഥയെ ഉന്മാദം എന്നാണ് പറയപ്പെടുന്നത്. പലപ്പോഴും ഈ ഉന്മാദത്തിന്റെ അവസ്ഥയിൽ ആ വ്യക്തിയിൽ സന്തോഷം അമിതമായി പ്രകടിപ്പിക്കുന്ന ഒരു അവസ്ഥയെ, ദേഷ്യം അമിതമായി പ്രകടിപ്പിക്കുന്ന അവസ്ഥയും കാണാം.

മിക്ക സാഹചര്യങ്ങളിലും അവർ ഒരു ജോലിയിൽ നിന്നും മറ്റൊരു ജോലിയിലേക്ക് പെട്ടെന്ന് പെട്ടെന്ന് വഴി തിരിയും. ഒരൊ ജോലി അവർ പൂർത്തിയാക്കുന്നതിനു മുൻപ് തന്നെ മറ്റൊരു ജോലിയിലേക്ക് ചാടി കടക്കാം. എന്നാൽ ഒരു തരത്തിലും ഇരിപ്പ് ഉറക്കാത്ത അവസ്ഥയാണ് ഇവർക്ക് ഉണ്ടാവുക. എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുക മനസ്സിന്റെ ചിന്തകൾ പെട്ടെന്ന് പെട്ടെന്ന് ഓടി പോകുന്ന ഒരു അവസ്ഥ എന്നിങ്ങനെയെല്ലാം ഇവർക്ക് അനുഭവപ്പെടാം. ഇവർക്ക് സ്വന്തമായും ഇവരുടെ മനസ്സിൽ ഉണ്ടാകുന്ന ഈ തിടുക്കം മനസ്സിലാകും.

   

ചില ആളുകൾക്ക് അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ മറ്റുള്ളവർക്ക് അനുഭവപ്പെടുന്നതിനേക്കാൾ കൂടുതലായി ചെയ്യാനായി തോന്നും. പാട്ട് കേൾക്കാൻ ഇഷ്ടമുള്ളവർ ആണെങ്കിൽ രാത്രിയിൽ ഉറക്കെ പാട്ട് വയ്ക്കുക, ഉറക്കെ പാട്ട് പാടുക എന്നിങ്ങനെ എല്ലാം അവർ ചെയ്തേന്ന് വരാം. ഇത്തരത്തിലുള്ള അവസ്ഥകളെ മറികടക്കുന്നതിന് വേണ്ടി സൈക്കോളജിക്കൽ ആയിട്ടുള്ള ചില മരുന്നുകളും ചികിത്സകളും ആവശ്യമായി വരാം. പ്രത്യേകിച്ച് ഈ അവസ്ഥയെ മറികടക്കുന്നതിന് മരുന്നുകൾ കഴിക്കേണ്ടതായി വരും എങ്കിൽ തീർച്ചയായും ഇതിന് മടി കാണിക്കരുത്. കാരണം നിങ്ങളുടെ അവസ്ഥയെ നിങ്ങൾക്ക് തന്നെ വിലയിരുത്താൻ ആകില്ല.

Leave a Reply

Your email address will not be published. Required fields are marked *