മക്കളുടെ ഉയർച്ചയ്ക്ക് വേണ്ടി ലോകത്തിലുള്ള ഏത് അമ്മമാർക്കും ഇങ്ങനെ ചെയ്യാം.

ലോകത്തിൽ അമ്മ മക്കൾ ബന്ധം എന്നത് വളരെയധികം വിലയേറിയ ഒന്നാണ്. പ്രത്യേകിച്ചും അമ്മമാർക്ക് മക്കളോടുള്ള സ്നേഹത്തിന് അതിരുകളില്ല എന്നാണ് പറയാറുള്ളത്. തീർച്ചയായും നിങ്ങളും ഇങ്ങനെയൊരു അമ്മയാണ് എങ്കിൽ നിങ്ങളുടെ മക്കളുടെ ജീവിത ഉയർച്ചയ്ക്കും വളർച്ചയ്ക്കും വേണ്ടി നിങ്ങൾക്കും ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് ചെറുപ്രായം മുതൽ മക്കളെ ഇങ്ങനെ ശീലിപ്പിച്ച് വളർത്താനും ശ്രദ്ധിക്കുക. ദിവസവും ഏതെങ്കിലും ഒരു കാര്യത്തിനായി വീട്ടിൽ നിന്നും മക്കൾ പുറത്തേക്ക് പോകുന്ന സമയത്ത് ഇവരുടെ നെറ്റിയിൽ ലക്ഷ്മി ദേവീ ക്ഷേത്രങ്ങളിൽ നിന്നുമുള്ള പ്രസാദം ചാർത്തിക്കൊടുക്കാൻ പ്രത്യേക ശ്രദ്ധ ഉണ്ടാകണം.

മിക്കപ്പോഴും ലക്ഷ്മി ക്ഷേത്രങ്ങളിൽ എല്ലാം കുങ്കുമം ആയിരിക്കും ഇവർക്ക് പ്രസാദമായി ലഭിക്കുക. ഒപ്പം തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഇങ്ങനെ നെറ്റിയിൽ കുങ്കുമം ചാർത്തി അവരുടെ തലയിൽ ഇരുകൈകളും വെച്ച് അനുഗ്രഹിച്ചുവേണം ജോലിക്ക് സ്കൂളിലേക്ക് പറഞ്ഞയക്കാൻ. എല്ലാ അമ്മമാരും തന്നെ മനസ്സിൽ ഇവരെ അനുഗ്രഹിക്കുന്നുണ്ടെങ്കിലും ഇങ്ങനെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്നത് കുറവായിരിക്കും. എല്ലാ മാസത്തിലും ഇവരുടെ ജന്മനക്ഷത്ര ദിവസം ക്ഷേത്രങ്ങളിൽ പോയി ലക്ഷ്മി ദേവിയോട് മനസ്സുരുകി പ്രാർത്ഥിക്കണം.

   

മറ്റ് വഴിപാടുകൾ ഒന്നും ചെയ്തില്ലെങ്കിൽ കൂടിയും ഈ ദിവസങ്ങളിലുള്ള പ്രാർത്ഥന ഇവരുടെ ജീവിതത്തിന് പ്രത്യേക അനുഗ്രഹം നൽകും. ലക്ഷ്മി ദേവിയോട് ഉപാസിച്ചു വേണം ജീവിക്കാൻ. പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് പ്രാർത്ഥിച്ച് ഇറങ്ങാൻ മക്കളെ കൂടി പറഞ്ഞു പഠിപ്പിക്കുക. സാധിക്കുമെങ്കിൽ ദേവീ ക്ഷേത്രങ്ങളിലേക്ക് എണ്ണയും തിരിയും വഴിപാടായി നൽകുന്നതും ഉത്തമമാണ്.