മലം പോകുമ്പോൾ ഇങ്ങനെ തോന്നുന്നുണ്ടോ. മലത്തിലൂടെ രക്തം പോകുന്നുണ്ടോ.

മലബന്ധമെന്ന് ആർക്ക് വേണമെങ്കിലും ഉണ്ടാകാവുന്ന ഒരു അവസ്ഥയാണ്. പ്രത്യേകിച്ച് മലബന്ധം രണ്ടുമൂന്ന് ദിവസം അടുപ്പിച്ച് ഉണ്ടാകുന്ന സമയത്ത് ചില ആളുകൾക്ക് ഇതിന്റെ ഭാഗമായി മൂലക്കുരു വരാനുള്ള സാധ്യതകളുണ്ട്. പലപ്പോഴും മറ്റുള്ളവരുടെ പറയാൻ മടിക്കുന്ന അവസ്ഥയാണ് മൂലക്കുരു. എന്നാൽ സാധാരണയായി ഉണ്ടാകാറുള്ള വെരിക്കോസ് വെയിൻ പോലുള്ള ഒരു അവസ്ഥ തന്നെയാണ് ഇതും. കാലിന്റെ മസിലിലാണ് ഞരമ്പുകൾ തടിച്ചു വീർത്ത വേരിക്കോസ് വെയിൻ എന്ന അവസ്ഥ ഉണ്ടാകുന്നത്. ഇതേ അവസ്ഥ തന്നെ മലദ്വാരത്തിനോട് ചേർന്ന് ഉണ്ടാകുമ്പോഴാണ് മൂലക്കുരു എന്ന അവസ്ഥയാകുന്നത്.

പ്രധാനമായും മൂലക്കുരു ഉണ്ടാകുന്നതിനുള്ള കാരണം എന്നത്, മലം പോകാൻ ഉള്ള ബുദ്ധിമുട്ട് തന്നെയാണ്. ശരീരത്തിലേക്ക് നാം കൊടുക്കുന്ന ഭക്ഷണങ്ങൾ ദഹിക്കാനും ഇത് ശോധനയായി പുറത്തുപോകാനുള്ള തടസ്സമാണ് ഇത്തരത്തിൽ അവസ്ഥ ഉണ്ടാക്കുന്നത്. പ്രധാനമായും ഇതിന്റെ അസ്വസ്ഥതകൾ ഉണ്ടാകുന്നത് മലത്തിലൂടെ രക്തം പോകുന്ന ഒരു അവസ്ഥ. മലം കട്ടിയായി പോകുന്ന അവസ്ഥ. അതുപോലെ തന്നെ മലം പോകുന്ന സമയത്ത് മലദ്വാരത്തിൽ വിള്ളലുകൾ ഉണ്ടാകാനുള്ള സാധ്യത. ശരീരത്തിൽ ജലാംശം കുറയുന്ന സമയത്ത് ഇത്തരത്തിലുള്ള അവസ്ഥ വർദ്ധിക്കാം.

   

ദഹനത്തിനെ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങൾ നാം കഴിക്കുന്നത് അതായത് മാംസ വർഗ്ഗങ്ങൾ, ധാന്യങ്ങൾ, എന്നിവയെല്ലാം അമിതമായി കഴിക്കുന്നതും ഇത്തരത്തിൽ ദഹനക്കുറവ് ഉണ്ടാക്കാം. അതുകൊണ്ടുതന്നെ ഭക്ഷണത്തിൽ നല്ല രീതിയിൽ പഴ വർഗ്ഗങ്ങളും ഫൈബർ അടങ്ങിയ പച്ചക്കറികളും ഉൾപ്പെടുത്തുക. ദിവസവും ഏറ്റവും കുറഞ്ഞത് 4 ലിറ്റർ വെള്ളമെങ്കിലും കുടിക്കുക. ഇതിന്റെ ബുദ്ധിമുട്ട് സഹിക്കാൻ സാധിക്കാതെ വരികയാണെങ്കിൽ ഇതിനുവേണ്ടി സർജറി ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *