ഈ വഴിപാട് അറിയാതെയാണോ നിങ്ങൾ ഇത്രയും ബാധ്യതകൾ സഹിച്ചത്.

സാമ്പത്തികമായി തരിപ്പണമായ ആളുകളുണ്ട് നമുക്കിടയിൽ, ചിലപ്പോൾ നമ്മൾ തന്നെയും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകളായിരിക്കും. ജീവിതത്തിൽ സാമ്പത്തിക തകർച്ച ഉണ്ടായിട്ടുള്ള ആളുകൾക്ക് ചെയ്യാവുന്ന ഒരു നല്ല വഴിപാടിനെ കുറിച്ചാണ് പറയുന്നത്. പ്രധാനമായും ഈ വഴിപാട് ചെയ്യേണ്ടത് ശിവക്ഷേത്രങ്ങളിലാണ്. സാമ്പത്തിക തകർച്ചയുടെ ഏറ്റവും അവസാനം ഘട്ടത്തിലാണ് നിൽക്കുന്നത് എങ്കിൽ കൂടിയും ഈ വഴിപാട് നിങ്ങൾ ചെയ്യാൻ മനസ്സ് കാണിക്കുകയാണ് എങ്കിൽ, നിങ്ങളുടെ സാമ്പത്തികം ഇനി ഭദ്രമായിരിക്കും.

കടബാധ്യതകളും പ്രാരാബ്ധങ്ങളും എല്ലാം മാറിക്കിട്ടാൻ ഈ വഴിപാട് വളരെയധികം അനുയോജ്യമാണ്. പ്രധാനമായും ഇത് ചെയ്യേണ്ടത് വെളുത്ത വാവ് കഴിഞ്ഞു വരുന്ന പ്രദോഷ ദിവസത്തിലാണ്. ഈ ദിവസം ക്ഷേത്രത്തിൽ പോയി രുദ്രസൂക്ത പുഷ്പാഞ്ജലി കഴിക്കണം. അങ്ങനെ ചെയ്യുമ്പോൾ പ്രസാദം നിങ്ങളുടെ വീട്ടിൽ പച്ചമായി കൊണ്ടുവന്ന സൂക്ഷിക്കണം. വീണ്ടും ഇതിനുശേഷം വരുന്ന പിന്നത്തെ ഒരു തിങ്കളാഴ്ച ദിവസം വിദേശ ക്ഷേത്രത്തിൽ തന്നെ പോയി ജലധാരയും കൂവള മാലയും വഴിപാടായി സമർപ്പിക്കാം.

   

ഇങ്ങനെ ലഭിക്കുന്ന പ്രസാദവും രുദ്ര സൂക്ത പുഷ്പാഞ്ജലി കഴിച്ചപ്പോൾ ലഭിച്ച പ്രസാദവും ചേർത്ത് തുടർച്ചയായി എല്ലാ ദിവസവും രാവിലെയും വൈകിട്ടും കുളിച് ശുദ്ധമായ ശേഷം നെറ്റിയിൽ പുരട്ടണം. തീർച്ചയായും ഈ ഒരു പ്രവർത്തി നിങ്ങളെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. പ്രധാനമായും സാമ്പത്തിക തകർച്ച മാറ്റുന്നതിനും ധനപരമായ ഉയർച്ച നൽകുന്നതിനും ഇത് ഉപകാരപ്പെടും. പരമശിവൻ ആണ് ദേവന്മാരുടെ ദേവൻ എന്ന വിശ്വാസവും, ഏത് പ്രശ്നങ്ങളും ദേവൻ മാറ്റിത്തരുമെന്ന് ഉറപ്പും മനസ്സിൽ ഉണ്ടായിരിക്കണം.