കർക്കിടകത്തിൽ ഉപ്പനെ കണ്ടാൽ സംഭവിക്കാൻ പോകുന്നത്.

കർക്കിടകമാസം എന്നത് ദൈവികമായ ഒരു മാസമാണ്. അതുകൊണ്ടുതന്നെ ഈ മാസത്തിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങൾക്ക് ദൈവികതയുണ്ട് എന്ന് തന്നെ മനസ്സിലാക്കണം. നമുക്ക് ഈ മാസത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് ഒരു സൂചന ലഭിക്കാറുണ്ട്. ഈ സൂചനകളെ നന്മയോ തിന്മയോ എന്ന് നാം തിരിച്ചറിയുകയാണ് വേണ്ടത്. പ്രധാനമായും ഈ മാസത്തിൽ ഉപ്പൻ എന്ന പക്ഷിയെ കാണുമ്പോൾ എന്ത് സംഭവിക്കാൻ പോകുന്നു എന്ന് തന്നെ കുറിച്ച് നാം മനസ്സിലാക്കിയിരിക്കണം. ഉപ്പൻ എന്ന പക്ഷിക്ക് പല നാടുകളിലും പല പേരിലാണ് അറിയപ്പെടാറുള്ളത്.

ഉപ്പൻ, ചെമ്പോത്ത്, ചകോരം, ഈശ്വര പക്ഷി, ഈശ്വര കാക്ക എന്നിങ്ങനെ പല പേരുകൾ ഉണ്ട് ഈ പക്ഷിക്ക്. നിങ്ങളുടെ വീടിന്റെ ചുറ്റുവട്ടത്തായി അടിക്കടിയുള്ള ദിവസങ്ങളിൽ ഉപ്പനെ നിങ്ങൾ കാണാനിടയാവുകയാണെങ്കിൽ തീർച്ചയായും മനസ്സിലാക്കി കൊള്ളുക, ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് സൂചനയാണ്. പ്രധാനമായും കർക്കിടക മാസത്തിലാണ് ഇങ്ങനെ നിരന്തരമായി പക്ഷിയെ വീട്ടുപരിസരത്ത് കാണുന്നത് എങ്കിൽ മംഗള കർമ്മങ്ങൾ നിങ്ങളുടെ വീട്ടിൽ സംഭവിക്കാൻ പോകുന്നു എന്നതിന്റെ സൂചനയാണ്.

   

ഏതെങ്കിലും ഒരു സ്ഥലത്തേക്ക് ഏതെങ്കിലും കാര്യങ്ങൾക്ക് പോകാനായി ഇറങ്ങുന്ന സമയത്ത് ഈ ചെമ്പോത്തിനെയാണ് നിങ്ങൾ കണി കാണുന്നത് എങ്കിൽ തീർച്ചയായും അന്നത്തെ ദിവസം പോകാനിരുന്ന കാര്യം മംഗളമായി തന്നെ അവസാനിക്കും എന്ന് ഉറപ്പിക്കാം. ഈ പക്ഷിയെ കാണുന്ന സമയത്ത് തിരിച്ചറിവില്ലാതെ ഒരിക്കലും ഇതിനെ കല്ലെടുത്ത് എറിയാനോ ആട്ടിപ്പായിക്കാനോ ഇടയാവരുത്. ഒറ്റയ്ക്കല്ല ജോഡിയായാണ് ഈ പക്ഷി വരുന്നത് എങ്കിൽ നിങ്ങളുടെ വീട്ടിൽ മംഗല്യ യോഗം ഉണ്ട് എന്നതിന്റെ സൂചനയാണ്.