നിങ്ങളുടെ കിഡ്നിയെ നശിപ്പിക്കുന്ന നിത്യ ജീവിതത്തിലെ ചില കാര്യങ്ങൾ.

വയറിന്റെ മേൽഭാഗത്തായി നട്ടെല്ലിന് ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്ന ഒരു അവയവമാണ് കിഡ്നി. ഇത് ഒരു അവയവം ആയിട്ടല്ല 2 എണ്ണമായിട്ടാണ് ശരീരത്തിലെ നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ കിഡ്നി തകരാറുകൾ പെട്ടെന്ന് തന്നെ മനസ്സിലാക്കാനുള്ള സാധ്യതകൾ കുറവാണ്. 50 ശതമാനവും കിഡ്നി ഡാമേജ് വന്ന ശേഷമാണ് ഇന്നത്തെ ലക്ഷണങ്ങൾ നമുക്ക് കാണാനാവുക. അതുകൊണ്ടുതന്നെ കിഡ്നിക്ക് തകരാറു വരുത്തുന്ന രീതിയിലുള്ള നമ്മുടെ ഭക്ഷണശീലവും ആരോഗ്യ ശീലവും എല്ലാം നിയന്ത്രിക്കുകയാണ് കൂടുതൽ ഉചിതം. കിഡ്നിക്ക് രോഗം വരാതിരിക്കാനുള്ള ആദ്യം

മുതലേ ശ്രദ്ധിക്കുകയാണെങ്കിൽവലിയ മാറ്റങ്ങൾ കാണാം. പ്രധാനമായും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെട്ടിട്ടുള്ള ചില വസ്തുക്കൾ ആണ് കൂടുതൽ ശരീരത്തിന് രോഗാവസ്ഥകൾ സൃഷ്ടിക്കുന്നത്. തക്കാളി, വഴുതനങ്ങ പോലുള്ള ചെറിയ കുരുക്കൾ ഉള്ള പച്ചക്കറികളിൽ നിന്നും ഈ കുരുക്കൾ നീക്കം ചെയ്ത ശേഷം കഴിക്കുകയാണ് കൂടുതൽ ഉത്തമം. ചുവന്ന മാംസം ബീഫ് മട്ടൻ പോർക്ക് എന്നിവയെല്ലാം പരമാവധിയും ഭക്ഷണത്തിൽ നിന്നും ഒഴിവാക്കാം.

   

ചീര കഴിക്കുന്നത് മറ്റെല്ലാ രോഗങ്ങൾക്കും ഉത്തമമാണ് എങ്കിലും കിഡ്നി സംബന്ധമായ രോഗങ്ങൾ ഉള്ളവരാണ് എങ്കിൽ ഉപയോഗിക്കാതിരിക്കുകയാണ് കൂടുതൽ നല്ലത്. വെളുത്തുള്ളി, ഇഞ്ചി, പച്ചമഞ്ഞൾ എന്നിവ ഭക്ഷണത്തിൽ എത്രത്തോളം നിങ്ങൾക്ക് ഉൾപ്പെടുത്താമോ അത്രയും നല്ലത്.

അനാവശ്യമായി ഒരിക്കലും മരുന്നുകൾ സ്വയമേ ചികിത്സയിലൂടെ ഉപയോഗിക്കാതിരിക്കുക. ഏതൊരു രോഗത്തിനു വേണ്ടിയും മരുന്നു കഴിക്കുന്നുണ്ടെങ്കിൽ അതൊരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമായിരിക്കണം. അനാവശ്യമായി ഒരിക്കലും വേദനസംഹാരികൾ ഉപയോഗിക്കാതിരിക്കാം. മൂത്രത്തിലൂടെ രക്തത്തിന്റെ അംശം കാണുക, മൂത്രം പോകുന്ന അളവിൽ കുറവുണ്ടാവുക, അടിവയർ വേദനിക്കുക, കണ്ണിന് താഴെയായി തടിപ്പ് ഉണ്ടാവുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം കിഡ്നി സംബന്ധമായ രോഗങ്ങൾക്ക് കാണാം.