നിങ്ങൾ ചെയ്യുന്ന ഈ കാര്യം നിങ്ങളുടെ സൗന്ദര്യം നിലനിർത്തും ആരോഗ്യം നിലനിർത്തും.

ഇന്നത്തെ നമ്മുടെ ജീവിത രീതി അനുസരിച്ച് നമ്മുടെ ഭക്ഷണത്തിൽ ധാരാളമായി എണ്ണ മെഴുക്കുള്ള പലഹാരങ്ങളും ഭക്ഷണങ്ങളും ഉൾപ്പെടുന്നു. ഒപ്പം തന്നെ വറുത്തതും പൊരിച്ചെടുത്തതും ആയ മാംസങ്ങൾ ധാരാളമായി കഴിക്കുന്നു എന്നതുകൊണ്ട് തന്നെ ചർമ്മം പെട്ടെന്ന് സെൻസിറ്റീവ് ആകാനും പാടുകൾ ഉണ്ടാകാനും കാരണമാകുന്നുണ്ട്. ഇത്തരത്തിൽ ചർമ്മത്തിന് തകരാറു വരുത്തുന്ന രീതിയിലുള്ള ഭക്ഷണപദാർത്ഥങ്ങൾ നാം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധ കൊടുക്കണം. രുചി കൂടുതലാണ് എന്ന കാരണം കൊണ്ടാണ് നാം ഇത്തരം ഭക്ഷണങ്ങളിൽ വളരെ പെട്ടെന്ന് ആകർഷിക്കപ്പെടുന്നത്.

എന്നാൽ നമ്മുടെ രുചിമുകളങ്ങളെ ഉന്മേഷിക്കുന്നതിന് വേണ്ടി ഭക്ഷണത്തിൽ എല്ലാം പലതരത്തിലുള്ള വസ്തുക്കളും ഉപയോഗിച്ചിട്ടുണ്ട്. ഇവ നമ്മുടെ ആരോഗ്യത്തിനും ചർമത്തിനും ഒരുപോലെ ദോഷകരമാണ്. എപ്പോഴും ആരോഗ്യകരമായ രീതിയിൽ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. അതിനായി ഇലക്കറികളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഒപ്പം തന്നെ നമ്മുടെ ചർമ്മ സംരക്ഷണത്തിനുവേണ്ടി ചില പൊടിക്കൈകളും വീട്ടിൽ ചെയ്യാം. എപ്പോഴും നാച്ചുറൽ ആയുള്ള മാർഗങ്ങൾ പരീക്ഷിക്കുക. സൂര്യപ്രകാശമുള്ള സാഹചര്യങ്ങളിലേക്ക് പോകേണ്ടതായി വരുന്ന സമയത്ത് സൺ സ്ക്രീനുകൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

   

അതുപോലെതന്നെ ദിവസവും കുളികഴിഞ്ഞ് ഉടൻ തന്നെ ഒരു മോഷ്റൈസർ ഉപയോഗിക്കാനും ശ്രദ്ധിക്കണം. ചർമ്മത്തിന് ഡാമേജ് സംഭവിക്കുമ്പോൾ ഇത് നമ്മുടെ പ്രായത്തെ പെട്ടെന്ന് മുഖത്ത് കാണിക്കുന്നതിന് കാരണമാകും. ചിലപ്പോൾ നമുക്കുള്ള പ്രായത്തിനേക്കാൾ കൂടിയ പ്രായം മുഖത്ത് കാണിക്കാൻ ഈ ചർമ്മ തകരാറുകൾ ഇടയാക്കും. ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിച്ചുകൊണ്ട് നടക്കുക. ഇത്തരം കാര്യങ്ങൾ നിങ്ങളുടെ സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും വളരെ പ്രധാനമാണ്.