ഈശാനു കോണ് ഈ രീതിയിലാണ് എങ്കിൽ നിങ്ങളുടെ വീട് ഫുൾ പോസിറ്റീവ് ആയിരിക്കും.

ഒരു വീട് പണിയുന്ന സമയത്ത് അതിന്റെ വാസ്തുപരമായ കാര്യങ്ങൾ എല്ലാം തന്നെ വളരെ കൃത്യമായി പാലിച്ചു വേണം ചെയ്യാൻ. ഏതെങ്കിലും തരത്തിലുള്ള വാസ്തുപരമായ തകരാറുകൾ നിങ്ങളുടെ വീടിനോ വീട്ടു പരിസരത്തിനോ ഉണ്ടെങ്കിൽ, തീർച്ചയായും അത് നിങ്ങളുടെ ജീവിതത്തിനെയും ജീവിതപ്രശ്നങ്ങൾക്കും കാരണമാകുന്നു. അങ്ങനെയുള്ള ഒരു വീട്ടിൽ താമസിക്കുന്നത് എപ്പോഴും പ്രശ്നങ്ങളും തടസ്സങ്ങളും മാത്രം നേരിടേണ്ടതായ ഒരു അവസ്ഥ ഉണ്ടാക്കും. അതുകൊണ്ടുതന്നെ നിങ്ങളുടെ വീടിനെ ഏതെങ്കിലും തരത്തിലുള്ള വാസ്തു തകരാറുകൾ ഉണ്ടോ എന്ന് ഒരു ജ്യോതിഷനെയോ വാസ്തു നോക്കുന്ന വ്യക്തികളെയോ വിളിച്ച് പരിശോധിക്കാവുന്നതാണ്.

പ്രധാനമായും ഒരു വീടിന്റെ വടക്കു കിഴക്കേ മൂല എന്നത് വളരെയധികം ശുദ്ധമായി സൂക്ഷിക്കേണ്ട ഭാഗമാണ്. അതുകൊണ്ടുതന്നെ അഴുക്ക് വൃത്തികേട് എന്നിങ്ങനെയുള്ള കാര്യങ്ങൾ ആ ഭാഗത്തിന് ഉണ്ടാകാനെ പാടില്ല. അലക്കുകല്ല്, അഴുക്കുചാൽ, സെപ്റ്റിക് ടാങ്ക് എങ്ങനെയുള്ള കാര്യങ്ങൾ വീടിനു പുറത്ത് ഈ വടക്ക് കിഴക്കേ ഭാഗത്ത് ഉണ്ടാകരുത്. വീടിനകത്താണെങ്കിലും ഈ മൂലയിൽ ബാത്റൂം എന്നത് വളരെയധികം ദോഷം ചെയ്യും.

   

കുട്ടികളുടെ പഠനമുറിയോ ബെഡ്റൂമോ ആണ് ഈ ഭാഗത്ത് വരാൻ അനുയോജ്യം. കേരളത്തിന്റെ ഭൂപ്രകൃതിയനുസരിച്ച് വടക്ക് കിഴക്കേ മൂലയിലാണ് ഏറ്റവും ആദ്യത്തെ സൂര്യപ്രകാശം വന്നു പതിക്കുന്നത്. അതുകൊണ്ടുതന്നെ സൂര്യപ്രകാശത്തെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള വൃക്ഷങ്ങളോ നിർമിതികളും ഈ ഭാഗത്ത് അനുയോജ്യമല്ല. വളരെ കൃത്യമായി വടക്ക് കിഴക്കേ ഭാഗത്ത് കിണർ വരുന്നതുകൊണ്ട് ദോഷമില്ല. ഇങ്ങനെയെല്ലാം ശ്രദ്ധിക്കുകയാണ് എങ്കിൽ നിങ്ങളുടെ വീട് പോസിറ്റീവ് എനർജി നിറഞ് നിങ്ങൾക്കും ആ എനർജി ലഭിക്കും.