പല്ലി ചിലക്കുന്ന ദിക്കു കണ്ടാൽ അറിയാം വരാൻ പോകുന്നത് നല്ലതോ ചീത്തയോ എന്നത്.

പലപ്പോഴും നാം ഒരു തെറ്റായ ധാരണ ധരിച്ച് വെച്ചിരിക്കുന്നത് പല്ലി വീട്ടിൽ വരുന്നത് ഒരു അശുഭ ലക്ഷണമാണ് എന്നത്. യഥാർത്ഥത്തിൽ പല്ലി വീട്ടിൽ വരുന്നത് പല മംഗള കർമ്മങ്ങളുടെയും സൂചന നൽകാനായിട്ടായിരിക്കും. അതുകൊണ്ടുതന്നെ പല്ലിയുടെ സാന്നിധ്യത്തിൽ ഒരിക്കലും ദുസൂചനയായി കരുതേണ്ടതില്ല. നിങ്ങളുടെ വീടിന്റെ ഏതു ഭാഗത്തുനിന്നും ആണ് പല്ലിയുടെ ശബ്ദം കേൾക്കുന്നത് എന്ന് നോക്കിയാൽ അറിയാം, നമ്മുടെ വീട്ടിൽ നടക്കാൻ പോകുന്നത് നല്ല കാര്യങ്ങളാണ് ചീത്ത കാര്യങ്ങളാണോ എന്നത്.

ഒരു വീടിന്റെ തെക്കുഭാഗത്തുനിന്നും ആണ് പല്ലിയുടെ ശബ്ദം കേൾക്കുന്നത് എങ്കിൽ, നിങ്ങൾ ഉറപ്പിച്ചോളൂ നിങ്ങളുടെ വീട്ടിൽ ഒരു നന്മ നടക്കാൻ പോകുന്നു ഒരു നല്ല വാർത്ത നിങ്ങളെ തേടി വരാൻ പോകുന്നു എന്നത്. അതേസമയം വീടിന്റെ വടക്കു ദിക്കിൽ നിന്നും ഈ പല്ലിയുടെ ശബ്ദം കേൾക്കുന്നതും ഒരു നന്മയായി തന്നെ കരുതാം. നിങ്ങളെ തേടി ഒരു നല്ല വാർത്ത വരാനിരിക്കുന്നു എന്നതാണ് വടക്ക് ഭാഗത്തുനിന്നും മനസ്സിലാക്കാൻ കഴിയുന്നത്.

   

അതേസമയം വടക്ക് കിഴക്കേ മൂലയിൽ നിന്നുമാണ് ശബ്ദം കേൾക്കുന്നത് എങ്കിൽ വീട്ടിൽ ഒരു മംഗള കർമ്മം നടക്കാൻ പോകുന്നു എന്നത് തീർച്ച ആക്കാം. പടിഞ്ഞാറ് ദിക്കിൽ നിന്നും പല്ലിയുടെ ശബ്ദം കേൾക്കുന്നത് ഏതെങ്കിലും തരത്തിലുള്ള മനോവിഷമം ഉണ്ടാകാൻ പോകുന്നു എന്നതിന്റെ സൂചനയാണ്. കിഴക്കുഭാഗത്ത് നിന്നും പല്ലിയുടെ ശബ്ദം കേൾക്കുന്നതും അത്ര ശുഭകരമല്ല. ഇത്തരത്തിൽ പല്ലി ഒരു മുൻ സൂചന നമുക്ക് നൽകുന്നു, എന്നതുകൊണ്ട് തന്നെ പല്ലിയെ നല്ല ലക്ഷണമായി കരുതണം.