പലർക്കുമുള്ള ഒരു പ്രശ്നമാണ് തേയ്മാനം മൂലം മുട്ടുകൾക്ക് വേദന അനുഭവപ്പെടുക എന്നുള്ളത്. എന്നാൽ തേയ്മാനം അല്ലാതെ തന്നെ മുട്ടുവേദന ഉണ്ടാകാനുള്ള സാധ്യതകൾ വളരെയേറെയാണ്. സന്ധിവാതം, ആമവാതം, ഇഞ്ചുറികൾ എന്നിവ മൂലം മുട്ടുകൾക്ക് വേദന ഉണ്ടാകാം. ഇങ്ങനെയെല്ലാം ഉണ്ടാകുന്ന മുട്ടുവേദന മാറ്റുന്നതിന് സാധാരണയായി ഒരു സർജറിയിലൂടെയാണ് ചെയ്യാറുള്ളത്. വാതരോഗങ്ങൾക്ക് 5 ഘട്ടങ്ങളാണ് പ്രധാനമായും ഉള്ളത്.
ഓരോ ഘട്ടത്തിലും ഇതിന്റെ തീവ്രത വർദ്ധിച്ചുവരികയും അവസാനഘട്ടം ആകുമ്പോഴേക്കും ഒരു ഇത്തരത്തിലും നടക്കാൻ സാധിക്കാത്ത വിധത്തിൽ മുട്ടുകൾ വളഞ്ഞുപോകുന്ന അവസ്ഥയിൽ ആയി തീരുകയും ചെയ്യും. ഏതൊരു രോഗത്തിനും ചികിത്സ നൽകേണ്ടത് ഇതിന്റെ ആരംഭ ഘട്ടത്തിൽ തന്നെയാണ്. ഇങ്ങനെ ആരംഭഘട്ടത്തിലെ ചികിത്സിച്ച് ഭേദമാക്കാൻ ആയാൽ നിങ്ങൾ കൂടുതൽ ക്രിട്ടിക്കൽ സ്റ്റേജിലേക്ക് പോകാതെ രക്ഷപ്പെടും. ഏറ്റവും ആരംഭ ഘട്ടത്തിൽ കാൽമുട്ടുകൾക്ക് ചെറിയ ഒരു വേദനയാണ് ഉണ്ടാകാറുള്ളത്. പലപ്പോഴും ഇത്തരത്തിലുള്ള ചെറിയ വേദനകളെ നാം കാര്യമായി കണക്കാക്കാറില്ല.
അതുകൊണ്ടുതന്നെ ഈ വേദന കൂടുതൽ കഠിനമാവുകയും എല്ലുകൾക്കിടയിൽ ഉള്ള കാർഡിലെ ഒരു ലിക്വിഡ് അതിന്റെ അളവ് കുറഞ്ഞു വരികയും നശിച്ചുപോവുകയും ചെയ്യുന്നു. ഇത് കൂടുതൽ കോംപ്ലിക്കേഷനുകളിലേക്ക് നമ്മെ എത്തിക്കുന്നു. പ്രധാനമായും ഇത്തരം അവസ്ഥയുണ്ട് എങ്കിൽ മുട്ടുകൾക്ക് കൂടുതൽ സ്ട്രെയിൻ വരുന്ന രീതിയിലുള്ള പ്രവർത്തികൾ ചെയ്യാതിരിക്കുകയാണ് വേണ്ടത്. ഇന്ന് മോഡേൺ മെഡിസിനിൽ പിസിആർടി എന്ന ഒരു ട്രീറ്റ്മെന്റ് ഇതിനുവേണ്ടി നിലനിൽക്കുന്നുണ്ട്. ഇത് കാലുകളെ പൂർണമായി റസ്റ്റ് കൊടുത്ത് 12 ദിവസം തുടർച്ചയായി ചെയ്യുന്ന ഒന്നാണ്. ഇതിലൂടെ കാലുകൾക്കുള്ള ഇത്തരം പ്രശ്നങ്ങളെ ഒരു പരിധി വരെ മാറ്റിയെടുക്കാൻ സാധിക്കും.