ജീവൻ അപഹരിക്കുന്ന ഫാറ്റി ലിവറിനെ കൊല്ലാൻ ഈ കാര്യങ്ങൾ ചെയ്യാം.

ഫാറ്റി ലിവർ എന്നത് എത്രത്തോളം മാരകമായ ഒരു രോഗമാണ് എന്നത് നിങ്ങൾക്ക് തന്നെ പലപ്പോഴായി അനുഭവം ഉണ്ടായിരിക്കും. ശരീരത്തിലെ ഏറ്റവും പ്രധാന അവയവങ്ങളിൽ ഒന്നാണ് ലിവർ. ലിവറിന്റെ പ്രവർത്തനം ശരിയായി നടക്കാതെ വരുന്ന സമയത്ത് ആളുകൾക്ക് പലതരത്തിലുള്ള അസ്വസ്ഥതകളും അനുഭവപ്പെടാം. എന്നാൽ ലിവർ സിറോസിസിന്റെ മുന്നോടിയായ ഫാറ്റി ലിവർ എന്ന അവസ്ഥയ്ക്ക് ലക്ഷണങ്ങൾ വളരെ കുറവാണ്. അതുകൊണ്ടുതന്നെ ആളുകൾ ഇതിനെ പലപ്പോഴും തിരിച്ചറിയാറില്ല. ഈ ഫാറ്റി ലിവർ മിക്കപ്പോഴും നാം തിരിച്ചറിയുന്നത് ഒരു അൾട്രാസൗണ്ട് സ്കാനിങ്ങിലൂടെ ആണ്.

ശരീരത്തിന് അമിതമായി ഭാരം വർദ്ധിക്കുന്ന സമയത്ത് ഫ്ലാറ്റിലെവർ ഉണ്ടാകാനുള്ള സാധ്യത 80 ശതമാനവും കൂടുതലാണ്. നാം കഴിക്കുന്ന അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളാണ് ലിവറിനകത്ത് കൊഴുപ്പ് അടിഞ്ഞുകൂടാനും ഫാറ്റി ലിവർ എന്ന അവസ്ഥയ്ക്കും കാരണമാകുന്നത്. ഈ കാരണങ്ങൾ മദ്യപാനശീലം ഇല്ലാത്ത ആളുകൾക്ക് വരാവുന്ന ഫാറ്റി ലിവെറിന്റെ അവസ്ഥകളാണ്. എന്നാൽ ഈ അവസ്ഥകൾ നിലനിൽക്കുന്ന സമയത്തുതന്നെ ആ വ്യക്തിക്ക് മദ്യപാനശീലം കൂടി ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ മരണം ആ വ്യക്തിയെ വരിക്കാൻ ഇടയാകുന്നു.

   

അതുകൊണ്ടുതന്നെ മദ്യപാനം, പുകവലി എന്നീ ശീലങ്ങൾ ഉപേക്ഷിക്കുകയാണ് നിങ്ങളുടെ ജീവനെ നിലനിർത്താനായി ചെയ്യാവുന്നത്. കൊഴുപ്പിനേക്കാൾ കൂടുതൽ അപകടകാരിയാണ് മധുരമേറിയ ഭക്ഷണങ്ങൾ. മധുരമുള്ള പലഹാരങ്ങൾ മാത്രമല്ല, മധുരമല്പം കൂടിയ പഴവർഗ്ഗങ്ങൾ പോലും ശരീരത്തിന് ഹാനികരമാണ്. ഈ നിമിഷം മുതലേ ഫാറ്റി ലിവർ അവസ്ഥ നിങ്ങൾക്ക് ഉണ്ട് എങ്കിൽ ആരോഗ്യകരമായ ഒരു ജീവിതം മാത്രമേ മുന്നോട്ട് നയിക്കാവൂ. ഒപ്പം തന്നെ നല്ല ഒരു വ്യായാമ ശീലവും പാലിക്കുക.