നമ്മുടെ ഒരു ദിവസം എന്നത് എല്ലാവർക്കും തന്നെ 24 മണിക്കൂറാണ്. ഈ 24 മണിക്കൂറും മനോവിഷമം കൊണ്ടും ടെൻഷൻ കൊണ്ടും നടക്കുകയാണ് എങ്കിൽ ജീവിക്കുന്നത് അല്പം പ്രയാസകരമാണ്. അതുകൊണ്ടുതന്നെ രാത്രിയിലെ ഉറക്കം നഷ്ടപ്പെടുന്നതും കാണപ്പെടാറുണ്ട്. രാത്രി നിങ്ങൾ ഉറങ്ങാൻ പോകുന്ന സമയത്ത് ടെൻഷൻ ഉള്ള കാര്യങ്ങൾ ചിന്തിക്കാതിരിക്കുകയും, ശരിയായ രീതിയിൽ ഉറങ്ങുകയും ചെയ്യുക. ദിവസവും ഏറ്റവും കുറഞ്ഞത് എട്ടുമണിക്കൂർ നേരം എങ്കിലും ഉറങ്ങണം എന്നാണ് പറയുന്നത്.
ഇങ്ങനെ രാത്രിയിൽ നല്ല ഉറക്കം ലഭിക്കണമെന്നുണ്ടെങ്കിൽ നിങ്ങൾ പകലുകളെ ടെൻഷൻ ഇല്ലാത്ത രീതിയിലേക്ക് ആക്കി എടുക്കേണ്ടതുണ്ട്. രാത്രിയിലെ ഏഴ് മണി മുതൽ 12 മണി വരെയുള്ള സമയം ജീവിതത്തിൽ വളരെയധികം ഇംപോർട്ടൻസ് കൊടുക്കേണ്ട സമയമാണ്. രാത്രിയിൽ ഭക്ഷണം കഴിക്കുന്നത് സമയം മിക്കവാറും ഏഴുമണിക്ക് മുൻപായി മാറ്റാൻ ശ്രമിക്കുക. ആറുമണിക്ക് മുൻപാണ് എങ്കിൽ കൂടുതൽ ഉചിതമാണ്. ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് വരെ നിങ്ങളുടെ ദഹനം ഉറങ്ങുന്നതിന് മുൻപേ തന്നെ സെറ്റായി കിട്ടും. ഏഴുമണിക്ക് ശേഷം വെള്ളം കുടിക്കാതിരിക്കുന്നതാണ് കൂടുതൽ ഉചിതം.
ഇത് നിങ്ങളുടെ ഉറക്കത്തെ കഷ്ടപ്പെടുത്തും തടസ്സപ്പെടുത്തും. ഈ സമയത്ത് കൂടുതലും മൊബൈൽ ഫോൺ, ടിവി, ലാപ്ടോപ്പ് എന്നിങ്ങനെയുള്ള ബ്ലൂ ലൈറ്റുകൾ ഒഴിവാക്കുകയാണ് എങ്കിൽ നല്ല ഉറക്കം ലഭിക്കും. ബ്ലഡ് പ്രഷറിനും, പ്രമേഹത്തിനുള്ള മരുന്നുകൾ രാത്രിയിൽ കഴിക്കുകയാണ് നിങ്ങളുടെ ഉറക്കത്തിന് കൂടുതൽ വിചിത്രം. യോഗാ മുറകളും, മെഡിറ്റേഷനുകളും ചെയ്യുന്നതും ഉത്തമമാണ്. 9 മണി 10:00 മണി സമയത്ത് തന്നെ ലൈറ്റുകളണച് കണ്ണുകൾ അടച് ശാന്തമായി കിടന്നുറങ്ങാൻ ശ്രമിക്കുക.