യോ.നിഭാഗത്തെ ദുർഗന്ധവും, വെള്ളപ്പൊക്കും പരിഹരിക്കാം വീട്ടിൽ തന്നെ.

സ്ത്രീകൾ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് വെള്ളപോക്ക് എന്നത്. ഇവരുടെ യോനിഭാഗത്ത് നിന്നും പുറത്തേക്ക് വരുന്ന വെളുത്ത നിറത്തിലുള്ള ഒരു കൊഴുപ്പിനെയാണ് വെള്ളപോക്ക് എന്ന് പറയുന്നത്. പലരും ഇതിനെ അസ്ഥി ഉരുക്കം എന്ന് വിശേഷിപ്പിക്കാറുണ്ട്. എന്നാൽ ഇതിനൊരു അസ്ഥി ഉരുക്കമായി ഒരിക്കലും താരതമ്യപ്പെടുത്താൻ ആകില്ല.

ഇവരുടെ ശരീരത്തിൽ ഉണ്ടാകുന്ന ഓവുലേഷന്റെയും മറ്റും ഭാഗമായി പുറത്തുപോകുന്ന ഒന്നാണ് ഇത്. ആദ്യമായി പീരീഡ്സ് ആകുന്ന സമയം മുതലാണ് ഇത്തരത്തിലുള്ള വെളുത്ത ഡിസ്ചാർജ് പോകുന്നതായി കാണപ്പെടുന്നത്. പീരിയഡ്സ് ആകുന്നതിന്റെ രണ്ടു ദിവസം മുൻപും ഇതിന് രണ്ടുദിവസം ശേഷവും ഈ വെള്ളപോക്ക് നമുക്ക് കാണാനാകും. എന്നാൽ ഇത്തരത്തിലുള്ള ഒരു വെളുത്ത ഡിസ്ചാർജ് ഒരിക്കലും ഒരു പ്രശ്നക്കാരായ ഘടകമല്ല.

   

മെനോപോസ് വരെയും ഈ വെളുത്ത ഡിസ്ചാർജ് സാധാരണയായി തന്നെയാണ് കാണുന്നത്. എന്നാൽ ഇത് അസാധാരണമാകുന്നത് എപ്പോഴാണ് എന്നതും നാം അറിഞ്ഞിരിക്കണം. ഡിസ്ചാർജിനെ നിറവ്യത്യാസമോ ദുർഗന്ധമോ രക്തത്തിന്റെ അംശമോ ഉണ്ടാകുമ്പോഴാണ് ഇത് പ്രശ്നമാകുന്നത്. ഒരു പിരിയഡ്സ് സമയത്തിന് ശേഷം വീണ്ടും ബ്ലീഡിങ് ഉണ്ടാവുകയോ, ഈ വെളുത്ത ഡിസ്ചാർജിനോട് കൂടി രക്തം വരികയോ ചെയ്യുമ്പോൾ ഏതെങ്കിലും തരത്തിലുള്ള ക്യാൻസർ ആയിട്ടുള്ള അവസ്ഥകൾ ശരീരത്തിനകത്തുണ്ട് എന്ന് സംശയിക്കാം.

അപ്പോൾ തന്നെ ഈ വെളുത്ത ഡിസ്ചാർജിന് മഞ്ഞ നിറമാകുന്നു കട്ടിയുള്ള രീതിയിലോ ആകുന്നുണ്ട് എങ്കിലും ഇത്തരത്തിലുള്ള ഒരു അവസ്ഥ സംശയിക്കാം. ചിലർക്ക് ഇതിനോട് അനുബന്ധിച്ച് ചൊറിച്ചിലും ഉണ്ടാകാറുണ്ട്. ഭക്ഷണത്തിൽ ധാരാളം ആയി തൈര് എന്നിവ ഉൾപ്പെടുത്തുന്നതും, വെണ്ടക്കായ തിളപ്പിച്ച് ഈ വെള്ളം കുടിക്കുന്നതും ഉത്തമമാണ്.