ഏത് കരിങ്കണ്ണും കുത്തിപ്പൊട്ടിക്കുന്ന ഒരു വഴിപാട്.

പലർക്കും ഉള്ള ഒരു പ്രശ്നമാണ് ജീവിതത്തിൽ സാമ്പത്തികവും ജോലിപരവുമായും മുന്നേറുന്ന സമയത്ത്, പുറമേ നിന്നും ആളുകളിൽ നിന്നുമുള്ള പലതരത്തിലുള്ള കണ്ണേറ് ദൃഷ്ടി ദോഷം എന്നിവ കൊണ്ടുതന്നെ തകർച്ചകൾ നേരിടേണ്ടതായി വരാം. ഇങ്ങനെ നിങ്ങൾക്കും ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ തീർച്ചയായും നിങ്ങൾ ഈശ്വരനോട് നല്ല രീതിയിൽ തന്നെ പ്രാർത്ഥിച്ച് ഈ കണ്ണേറ് എടുത്തു മാറ്റാനായി യാചിക്കുക.

ഒപ്പം തന്നെ ഒരു തരത്തിലും ഇത്തരം പ്രശ്നങ്ങളെ നിങ്ങൾ ഭയത്തോടു കൂടി കാണേണ്ടതില്ല. ഇത്തരത്തിൽ കണ്ണീറും രാഗം ഉണ്ടാകുന്ന സമയത്ത് നിങ്ങൾക്ക് ചെയ്യാവുന്ന ഒരു നല്ല വഴിപാടിനെ കുറിച്ച് ഇവിടെ പറയാം. ഈ വഴിപാട് ചെയ്യാനായി ഏറ്റവും പ്രധാനമായും തിരഞ്ഞെടുക്കേണ്ട ഒരു ദിവസം വെളുത്ത വാവ് കഴിഞ്ഞുള്ള പ്രദോഷ ദിവസമാണ്.

   

നിങ്ങളുടെ അടുത്തുള്ള ശിവ ക്ഷേത്രത്തിലാണ് ഈ വഴിപാട് ചെയ്യാൻ അനുയോജ്യം. ശിവ ഭഗവാനാണ് സർവ്വ ദേവന്മാരുടെയും ദേവനും. അതുകൊണ്ടുതന്നെ നിങ്ങളുടെ ഏത് പ്രശ്നങ്ങളെയും പരിഹരിക്കാൻ ശിവഭഗവാനെ കഴിഞ്ഞ് മറ്റാർക്കും സാധിക്കു.

പ്രധാനമായും ചെയ്യേണ്ട വഴിപാട് ആ ഒരു അഹോര പുഷ്പാഞ്ജലിയാണ്. ഇത് ക്ഷേത്രങ്ങളിൽ ചെയ്യുന്നത് എരിക്കിന്റെ പൂവ് അല്ലെങ്കിൽ കൂവളത്തിന്റെ ഇലയും ഉപയോഗിച്ചാണ്. ഒന്നുകിൽ 18 എരിക്കിന്റെ പൂവ് അല്ലെങ്കിൽ ഒൻപത് കൂവളത്തിന്റെ ഇല, എന്നിവ ഉപയോഗിച്ച് ചെയ്യുന്ന ഒരു വഴിപാടാണ് അഹോര പുഷ്പാഞ്ജലി. തീർച്ചയായും നിങ്ങൾക്കുള്ള എല്ലാ കണ്ണേറ് ദോഷവും ഈ പുഷ്പാഞ്ജലി കൊണ്ട് തന്നെ പൂർണമായും മാറിക്കിട്ടും. എല്ലാമാസവും ഇത് തുടർച്ചയായി ചെയ്യുക വഴി നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും.