മൂലക്കുരു പ്രശ്നങ്ങളെ ഒഴിവാക്കാൻ പാലിക്കേണ്ട ചില ഭക്ഷണക്രമങ്ങൾ.

പലരും തുറന്നു പറയാൻ മടിക്കുന്ന രോഗങ്ങളുടെ കൂട്ടത്തിൽ ഒന്നാണ് മൂലക്കുരു എന്നത്. ആദ്യകാലങ്ങളെ അപേക്ഷിച്ച് മൂലക്കുരു പ്രശ്നങ്ങൾ എന്ന് വളരെയധികം കൂടിയിട്ടും ഉണ്ട്. പ്രധാനമായും ഇത്തരത്തിലുള്ള രോഗാവസ്ഥ ഉണ്ടാകാനുള്ള കാരണം നമ്മുടെ ഭക്ഷണരീതിയും ജീവിതക്രമങ്ങളും തന്നെയാണ്. ആദ്യകാലങ്ങളെ അപേക്ഷിച്ച് ഓടിനടന്നുള്ള ജോലികൾ ഒന്നും തന്നെ നാം ഇന്ന് ചെയ്യുന്നില്ല. പ്രധാനമായും ഒരു സ്ഥലത്ത് തന്നെ ഇരുന്നുകൊണ്ടുള്ള ജോലികളാണ് അധികവും ചെയ്യുന്നത് എന്നത്.

തന്നെ നിങ്ങളുടെ രോഗാവസ്ഥ വർദ്ധിപ്പിക്കാം. കൂട്ടത്തിൽ നമ്മുടെ ഭക്ഷണക്രമവും വളരെയധികം മോശം അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. മാംസാഹാരങ്ങൾ ഒരുപാട് കഴിക്കുന്നത് കൊണ്ട് തന്നെ മൂലക്കുരു പോലുള്ള പ്രശ്നങ്ങൾ ഇന്ന് വർദ്ധിച്ചു വന്നിരിക്കുന്നു. വറുത്തതും പുരുഷനും എണ്ണയിൽ ഉണ്ടാക്കിയതുമായ ഭക്ഷണപദാർത്ഥങ്ങൾ മൂലക്കുരു പ്രശ്നങ്ങൾ വർധിപ്പിക്കുന്നതാണ്. അതുപോലെ തന്നെയാണ് മൊബൈൽ ഫോണിന്റെ ഉപയോഗവും.

   

ഇന്ന് ബാത്റൂം മുകളിലും നേരം പോക്കിനു വേണ്ടി മൊബൈലുകൾ ആളുകൾ ഉപയോഗിക്കുന്നു എന്നതുകൊണ്ടുതന്നെ ഒരുപാട് സമയം ബാത്റൂമുകളിൽ ഇരിക്കുന്ന പ്രവണത കാണുന്നു. ഈ കാരണം കൊണ്ട് തന്നെ മൂലക്കുരു പ്രശ്നങ്ങൾ വളരെ വർധിച്ചുവരുന്നു. മിക്കവാറും സാഹചര്യങ്ങളിലും മലബന്ധമാണ് മൂലക്കുരു വരാനുള്ള ഒരു പ്രധാന കാരണം. മൂലക്കുരുവിനെ ട്രിഗർ ചെയ്യുന്ന രീതിയിലുള്ള ഭക്ഷണപദാർത്ഥങ്ങൾ നമുക്ക് ഒഴിവാക്കാം.

പകരമായി ധാരാളം ഫൈബർ അടങ്ങിയ പച്ചക്കറികൾ ശീലമാക്കാം. ഇങ്ങനെയൊരു നല്ല ശീലം ഉണ്ടാക്കുക വഴി തന്നെ ഒരുതരത്തിലുള്ള മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാം. ഇന്ന് പുതിയ നൂതന ചികിത്സകൾ ഇതിനുവേണ്ടി നിലവിലുണ്ട് എന്നതുകൊണ്ട് തന്നെ തുറന്നു പറയാൻ മടി കാണിക്കരുത്.