ഒരു വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതിന് മുൻപായി നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ.

വിവാഹജീവിതം എന്നത് മാനസികവും ശാരീരികവുമായ ബന്ധങ്ങൾ കൊണ്ട് നിലനിന്നു പോകുന്ന ഒന്നാണ്. ആദ്യകാലങ്ങളെ അപേക്ഷിച്ച് എന്ന വിവാഹബന്ധത്തിന് നിലനിൽപ്പ് വളരെയധികം കുറയുന്ന ഒരു സാഹചര്യമാണ് നാം കാണുന്നത്. സോഷ്യൽ മീഡിയ രംഗമെന്ന് വളരെ അതിഗം വ്യാപിച് കിടക്കുന്നു എന്നതുകൊണ്ട് തന്നെ മറ്റുള്ള ആളുകളുമായുള്ള അടുപ്പം ഉടലെടുക്കാനുള്ള സാധ്യതകൾ ഇന്ന് വളരെയധികം വർദ്ധിച്ചിരിക്കുന്നു. ഈ കാരണം കൊണ്ട് തന്നെ വിവാഹബന്ധങ്ങൾ പലതും ഇന്ന് പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുകയും, പുതിയ മറ്റ് വിവാഹിതര ബന്ധങ്ങളിലേക്ക് ആളുകൾ കടക്കുന്നതായി കാണുന്നു.

വിവാഹശേഷം മാത്രമല്ല വിവാഹത്തിനും മുൻപും പലതരത്തിലുള്ള ലൈംഗിക അതിക്രമം കൊണ്ടും, പെൺകുട്ടികളും പുരുഷന്മാരും ഒരുപോലെ വിവാഹ ബന്ധത്തെ പോലും വെറുക്കുന്നതായും ഇന്ന് കാണുന്നുണ്ട്.ഇത്തരത്തിലുള്ള ഏതെങ്കിലും സാഹചര്യങ്ങൾ നമുക്ക് ഉണ്ടായിട്ടുണ്ട് എങ്കിൽ, തീർച്ചയായും ഒരു വിവാഹബന്ധത്തിലേക്ക് കടക്കുന്നതിനു മുൻപായി ഒരു ഡോക്ടറുടെയോ കൗൺസിൽ സഹായം തേടി ഇതിനെ നിങ്ങൾ സംസാരിച്ചു നിങ്ങളുടെ മനസ്സിനെ കൃത്യമായ ഒരു നിലപാടിൽ ചെന്നെത്തിക്കേണ്ടതുണ്ട്.

   

കാരണം എങ്ങനെ ഇത് മറ്റൊരാളോട് തുറന്നു പറയാതെ മനസ്സിൽ സൂക്ഷിക്കുന്നപക്ഷം ആ വ്യക്തിയുടെ വിവാഹബന്ധം തകർന്നു പോകാൻ സാധ്യത വളരെ കൂടുതലാണ്. ഇത്തരം ഒരു സാഹചര്യത്തെ കടന്നുപോയിട്ടുള്ള വ്യക്തിക്ക് വിവാഹത്തിലെ ശാരീരിക ബന്ധത്തിലേക്ക് കടക്കാൻ ഒരുപാട് പ്രയാസമുണ്ടായിരിക്കും. ഇത് അവരെ വഴക്കുകളിലേക്കും പിന്നീട് വിവാഹമോചനം പോലും ഉണ്ടാകാൻ കാരണമാകുന്നു. മൊബൈൽ ഫോണിലൂടെ ഒരുപാട് ആളുകൾ ഇന്ന് പലതരത്തിലുള്ള ട്രാപ്പുകളിലും പെട്ടുപോകുന്നു. നിങ്ങൾ ഇന്നത്തെ ലോകത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധാലുക്കൾ ആയിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *