നെഞ്ചിലേക്കും തലയിലേക്കും കഫം ഇറങ്ങിവരുന്ന അവസ്ഥ. എങ്ങനെ ഇതിനെ പ്രതിരോധിക്കാം. സൈനസൈറ്റിസ് പ്രശ്നങ്ങളെ ഇനി വീട്ടിൽ തന്നെ പരിഹരിക്കാം.

കുട്ടികളെ പോലെ തന്നെ മുതിർന്നവരിലും ഒരുപോലെ കാണപ്പെടുന്ന ഒരു അസുഖമാണ് കഫത്തിന്റെ ബുദ്ധിമുട്ട്. ഇത് സാധാരണയായി മുതിർന്ന ആളുകളാണെങ്കിൽ ചുമച്ചു തുപ്പി കളയുന്ന ഒരു അവസ്ഥയുണ്ട്, എന്നാൽ ചെറിയ കുട്ടികൾക്ക് ഇത് സാധിക്കാറില്ല. ഇത്തരത്തിൽ കഫം ചുമച്ചെടുക്കാൻ സാധിക്കാത്ത ഒരു അവസ്ഥയാണ് സൈനസൈറ്റിസ്. മൂക്കിന്റെ ഘടനയോട് ചേർന്ന് നെറ്റിയിലേക്ക് വായുടെ ഭാഗത്തേക്ക് ഇറങ്ങി കിടക്കുന്ന ഒരു ഗ്രന്ഥിയാണ് സൈനസ്.

ഈ ഗ്രന്ഥിയിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻ മൂലം വരുന്നതാണ് സൈനസൈറ്റിസ്. പ്രധാനമായും ഈ സയ്നസയ്‌റ്റിസ് ബുദ്ധിമുട്ട് തുമ്മൽ ആയിട്ടാണ് പുറത്തേക്ക് കാണാറുള്ളത് എന്നാൽ ഇത് തലവേദനയും പല്ലുകൾക്ക് ഇൻഫെക്ഷൻ വരുത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ഇപ്പോഴത്തെ പൊടിപടലങ്ങളെ ശ്വാസകോശത്തിലേക്ക് പോകാതെ തടയുന്നതിന് സഹായിക്കുന്ന കൂടിയാണ് സൈനസ്. അതുകൊണ്ടുതന്നെ ഈ ഗ്രന്ഥിക്ക് ഇൻഫെക്ഷൻ ബാധിക്കുമ്പോൾ ഇത്തരത്തിലുള്ള ശ്വാസ തടസ്സങ്ങൾ അനുഭവപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ചെറിയ തുമ്മൽ ആയിട്ടാണ് ഇത് പുറത്തേക്ക് വരുന്നത് എങ്കിലും ഇതിന്റെ ബുദ്ധിമുട്ടുകൾ ഏറെയാണ്.

   

പ്രധാനമായും ഇതിനെ തുടക്കത്തിലെ തന്നെ വീട്ടിൽ പ്രതിരോധിക്കാൻ ശ്രമിച്ചാൽ കൂടുതൽ ബുദ്ധിമുട്ടുകളിലേക്ക് പോകാതെ തടയാം. ഇതിനായി ദിവസവും രണ്ടോ മൂന്നോ തവണയായി ആവി പിടിക്കുക ആവി പിടിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ ഉപ്പ് മഞ്ഞൾ തുളസിയില പനിക്കൂർക്കയില എന്നിവയെല്ലാം ഉപയോഗിക്കാം. ഉപ്പും മഞ്ഞളും മാത്രം ചേർത്ത് ആവി പിടിക്കുന്നതും ഇൻഫെക്ഷൻ തടയാൻ സഹായിക്കും. ആവി പിടിച്ച വെള്ളത്തിൽ നിന്നും തന്നെ ഒരു തുണികൊണ്ട് മുക്കി വേദനയുള്ള ഭാഗങ്ങളിൽ ചൂടു കൊടുക്കാൻ ശ്രമിക്കാം.