ശരീരഭാരം അമിതമായി വർത്തിക്കുന്ന ആളുകൾ നമുക്ക് ചുറ്റും കാണപ്പെടാവുന്നതാണ്. എന്നാൽ ഇത്തരത്തിൽ ശരീരഭാരം വർദ്ധിക്കുന്നത് ഇവരുടെ രോഗപ്രതിരോധശേഷിയെയും, ശരീരത്തിലെ രോഗാവസ്ഥകൾ വർധിക്കുന്നതിനും, ഷീണം തളർച്ച എന്നിവയെല്ലാം കൂടുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ശരീരഭാരം എപ്പോഴും കൃത്യമായ ഒരു ബോഡി മാസ് ഇൻഡക്സ് നിലനിർത്തേണ്ടതുണ്ട്. ശരീരത്തിന്റെ ഉയരത്തിനനുസരിച്ച് ഭാരത്തെ ക്രമപ്പെടുത്തുന്ന രീതിയാണ് ബോഡിമാസിന്റെ എന്ന് പറയുന്നത്. ഭക്ഷണക്രമത്തിൽ നല്ലപോലെ തന്നെ ശ്രദ്ധ കൊടുത്താൽ തന്നെ ഒരു പരിധിവരെ ശരീരഭാരം നിയന്ത്രിക്കാനാകും.
പ്രധാനമായും നാം കഴിക്കുന്ന ഭക്ഷണം നല്ലപോലെ ചവച്ചരച്ച് കഴിക്കാനായി ശ്രമിക്കുക. അതുപോലെതന്നെ ഭക്ഷണം കഴിക്കുന്നതിന്റെ അരമണിക്കൂർ മുണ്ടെങ്കിലും രണ്ടു ഗ്ലാസ് ഇടം ചൂടുള്ള വെള്ളം കുടിക്കുക. വ്യായാമം ചെയ്യുന്ന ശീലമുള്ളവരാണ് എങ്കിൽ വ്യായാമത്തിന് പോകുന്നതിനു മുൻപായി ഒരു കാപ്പിയോ ഗ്രീൻ ടീയോ കുടിക്കുന്നത് വളരെ നല്ലതാണ് എന്ന് പഠനങ്ങൾ. വ്യായാമം ദിവസവും രാവിലെ ഉണർന്ന് ഉടൻ ചെയ്യുകയാണെങ്കിൽ കൂടുതൽ എഫക്ട് നൽകും.
ഭക്ഷണത്തിനും കാർബോഹൈഡ്രേറ്റിനെ നല്ല അളവിൽ തന്നെ മാറ്റി നിർത്തേണ്ടതുണ്ട്. ചോറ് ചപ്പാത്തി അരിഭക്ഷണങ്ങൾ തുടങ്ങിയ എല്ലാം തന്നെ ധാരാളമായി കാർബോഹൈഡ്രേറ്റ് അടങ്ങിയവയാണ്. ഇതിനുപകരമായി ധാരാളമായി അളവിൽ പച്ചക്കറികൾ വേവിച്ച്, സാലഡുകളുടെ രൂപത്തിൽ കഴിക്കാം. മിക്കവാറും ദിവസങ്ങളിലും രാത്രിയിലെ ഭക്ഷണം ഒഴിവാക്കാൻ ആയാൽ തന്നെ 200 ഗ്രാം ആണ് തൂക്കം കുറയുന്നുണ്ട് എന്നാണ് പറയുന്നത്. രാവിലെ കഴിക്കുന്ന ബ്രേക്ക്ഫാസ്റ്റ് ആണെങ്കിലും ഇത് ഒരു മുട്ടയും പച്ചക്കറികളും ഉൾപ്പെടുത്തി കൊണ്ടുള്ള ഭക്ഷണം ആയാൽ കൂടുതൽ ഉത്തമം.