പ്രതിരോധശക്തി കുറയുന്നുണ്ടോ, രോകപ്രതിരോധ ശക്തി കുറയുമ്പോൾ ശരീരത്തിൽ കാണുന്ന ലക്ഷണങ്ങൾ.

ശരീരത്തിലെ രോഗപ്രതിരോധശക്തി കുറയുന്ന സമയത്ത് ശരീരത്തിന് ഉണ്ടാകുന്ന ഇൻഫെക്ഷനുകൾ തടയാനോ ശരീരത്തെ ആക്രമിക്കുന്ന അണുക്കളിൽ നിന്നും ബാക്ടീരിയകളിൽ നിന്നും ശരീരത്തിന് സംരക്ഷിക്കാനും സാധിക്കാതെ വരുന്നു. ഇത് മൂലം രോഗാവസ്ഥകൾ പെട്ടെന്നുതന്നെ ശരീരത്തെ ബാധിക്കുന്നു.ഒരു ശരീരത്തിന്റെ രോഗപ്രതിരോധ കോശങ്ങൾ എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്ന് വ്യക്തമായി പറയാനാകില്ല. കാരണം ശരീരത്തിന്റെ ഓരോ കോശങ്ങളിലും രോഗ പ്രതിരോധ ശക്തിയും നിലനിൽക്കുന്നുണ്ട്. എന്നാൽ ചില സാഹചര്യങ്ങളിൽ ഇത് കുറഞ്ഞു പോകുമ്പോഴാണ്.

അല്ലെങ്കിൽ ഇതിന്റെ ചിന്താശേഷി കൺഫ്യൂഷനിൽ ആകുമ്പോൾ ആണ് ഇത്തരത്തിലുള്ള രോഗാവസ്ഥകൾ നമ്മെ ബാധിക്കുന്നത്. രക്തത്തിലും, ശരീരത്തിന്റെ ഓരോ അവയവങ്ങളിലും, കണ്ണിലും, ഹൃദയത്തിലും, ലിവറിലും, കിഡ്നിയിലും, ഓരോ കോശങ്ങളും നിലനിൽക്കുന്നുണ്ട് ഈ ഇമ്മ്യൂണിറ്റി പവർ. എന്നാൽ നമ്മുടെ ആരോഗ്യ ശീലങ്ങൾ മോശപ്പെട്ടതാകുന്ന സമയത്ത് ഈ ഇമ്മ്യൂണിറ്റി പവർ കുറയാനുള്ള സാധ്യത കൂടുന്നു. രക്തത്തിലെ വെളുത്ത രക്താണുക്കൾ രക്തകോശങ്ങളെ സംരക്ഷിക്കുന്നതിനുള്ള പടയാളികളെ പോലെയാണ് പ്രവർത്തിക്കുന്നത്.

   

പെട്ടെന്നുള്ള ചില ബാക്ടീരിയൽ ഇൻഫെക്ഷനുകളും വൈറൽ ഇൻഫെക്ഷനുകളും ശരീരത്തിന് കൺഫ്യൂഷനിൽ ആക്കുകയും ഇത് മൂലം രോഗാവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിക്കുന്നു. ചില ഭക്ഷണപദാർത്ഥങ്ങൾ ശീലമാക്കുന്നത് വഴി നമുക്ക് ഇമ്മ്യൂണിറ്റി പവർ കൂട്ടാനും സാധിക്കും. വൈറൽ സെക്ഷനുകൾ പെട്ടെന്ന് ബാധിക്കുന്നവയാണ് എങ്കിൽ ഇതിനെതിരെ വാക്സിനേഷനുകളും ഒരു ഇമ്മ്യൂണിറ്റി സിസ്റ്റം ആയി പ്രവർത്തിക്കുന്നുണ്ട്. ചെറിയ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കൊടുക്കുന്നത് വഴി ഇവരുടെ ശരീരത്തിലേക്ക് നല്ല ഇമ്മ്യൂണിറ്റി പവർ കൺവേർട്ട് ചെയ്യുകയാണ് ചെയ്യുന്നത്. അമ്മയിലുള്ള ഇമ്മ്യൂണിറ്റി പവർ കുഞ്ഞിലേക്ക് കൂടി നൽകുന്ന ഒരു പ്രക്രിയയാണ് മുലപ്പാൽ നൽകുന്നതിലൂടെ സംഭവിക്കുന്നത്.