ശരീരഭാരം കൂടുന്തോറും നിങ്ങൾക്കുള്ള രോഗാവസ്ഥകളും കൂടിക്കൂടി വരും എന്നത് തീർച്ചയാണ്. കാരണം ശരീരഭാരം കൂടുമ്പോൾ ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് വർദ്ധിക്കുന്നത്. അതുകൊണ്ടുതന്നെ കൊഴുപ്പ് ശരീരത്തിന്റെ പല ഭാഗങ്ങളിലും അടിഞ്ഞ് ഇത് ലിവർ സിറോസിസ്, ഫാറ്റി ലിവർ, അമിത വണ്ണം, ഹൃദയാഘാതം പോലും ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ ശരീരഭാരം എപ്പോഴും കൃത്യമായ ഒരു ബോഡി മാസ് ഇൻഡക്സ് ലെവലിൽ നിലനിർത്താം.
ശരീരത്തിന്റെ ഉയരത്തിനും ഭാരത്തിനും കൃത്യമായ ഒരു തോത് നിശ്ചയപ്പെടുത്തി, നിങ്ങളുടെ ഉയരത്തിനനുസരിച്ച് നിങ്ങൾ എത്ര ശരീരഭാരം വേണമെന്ന് ക്രമപ്പെടുത്തുന്നതാണ് ബോഡിമാസ് ഇൻഡക്സ്. ഇത്തരത്തിൽ ശരീരഭാരം വളരെയധികം വർദ്ധിക്കുന്ന സമയത്ത് ഇൻഫെർട്ടിലിറ്റി പോലും ഇതിനെ തുടർന്ന് ഉണ്ടാകാൻ സാധ്യതകളുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ഇവരെ ശരീരത്തിലെ നല്ല ബീജങ്ങളും അണ്ഡങ്ങളും ഇല്ലാതാക്കാൻ ഇത് കാരണമാകുന്നുണ്ട്.
സ്ത്രീകൾക്ക് പിസിഒഡി പോലുള്ള ഹോർമോണൽ ഇമ്പാലൻസുകൾ ഇതുവഴി ഉണ്ടാകും. ശരീരഭാരം കുറയ്ക്കുന്നതിനായി നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും കാർബോഹൈഡ്രേറ്റിന്റെ അളവ് വളരെയധികം ചുരുക്കുക. പ്രധാനമായും രാത്രിയിലെ ഭക്ഷണം ഒഴിവാക്കുകയാണ് ഉത്തമം. രാത്രിയിലെ ഭക്ഷണം ഒഴിവാക്കി രാവിലെ അല്പം വൈകി കഴിക്കുകയാണ് എങ്കിൽ നിങ്ങൾ ഒരു ഇന്റർമിറ്റൻ ഫാസ്റ്റിംഗ് ആണ് ചെയ്യുന്നത്. മധുര മറ്റുള്ള ചായ കാപ്പി ജ്യൂസുകൾ എന്നിവ ഒഴിവാക്കാം. പകരമായി പഴങ്ങൾ നേരിട്ട് കടിച്ചു തിന്നുന്ന ഒരു രീതി ഉണ്ടാക്കിയെടുക്കാം. ഭക്ഷണത്തിൽ ധാരാളമായി പച്ചക്കറികൾ ഉൾപ്പെടുത്താം. രാവിലെ ബ്രേക്ക്ഫാസ്റ്റ് പകരമായി ഒരു സ്പാനിഷ് ഓംലെറ്റ് ശീലമാക്കാം.