തലച്ചോറിലെ ടൈം ബോംബുകളെ കുറിച്ച് നിങ്ങൾക്ക് അറിവുണ്ടോ.

പലപ്പോഴും തലച്ചോറിനുള്ളിലെ ടൈം ബോംബുകൾ എന്നറിയപ്പെടുന്നത് അന്യൂറിസം എന്ന പ്രക്രിയ. തലച്ചോറിലെ ചെറിയ രക്തക്കുഴലുകൾ ബലൂൺ പോലെ വീർത്ത് പൊട്ടുന്ന ഒരു അവസ്ഥയെയാണ് ഈ അന്യൂറിസം എന്ന് അറിയപ്പെടുന്നത്. അന്യൂറിസം ഉണ്ടാകുന്നത് തലച്ചോറിൽ മാത്രമല്ല, ശരീരത്തിന്റെ ഏത് ഭാഗത്തുള്ള രക്തക്കുഴലുകൾക്കും ഈ അവസ്ഥ ഉണ്ടാകാം. ചിലർക്ക് ഈ രക്ത കുഴലുകൾ വീർത്ത് പൊട്ടാതെ അങ്ങനെ തന്നെ നിൽക്കുന്ന ഒരു അവസ്ഥയിലും കാണപ്പെടാറുണ്ട്.

ഇത്തരത്തിലുള്ള ഒരു അവസ്ഥയാണ് എങ്കിൽ ഇടവിടാതെയുള്ള തലവേദന, കൺപോളകൾ ഒരു ഭാഗം മാത്രം അടഞ്ഞിരിക്കുന്ന അവസ്ഥ, തലയ്ക്ക് പെട്ടെന്ന് ഉണ്ടാകുന്ന കനം, ക്ഷീണം എന്നിവ അനുഭവപ്പെടാം. ആദ്യകാലങ്ങളിൽ എല്ലാം ഈ അന്യൂറിസം എന്ന അവസ്ഥയ്ക്ക് തലച്ചോറ് തുറന്നുള്ള ഒരു സർജറിയാണ് ചെയ്തിരുന്നത്. എന്നാൽ ഇന്ന് തുടയിലെയും കൈകളിലൂടെയും ഉള്ള ഞരമ്പുകളിൽ കൂടി ചെറിയ ട്യൂബ് പോലുള്ള മിഷനുകൾ കടത്തിവിട്ട്, ബലൂൺ പോലെയുള്ള ആ ഭാഗത്തിന് ചുരുക്കാനും, ആ ഭാഗത്തു ഒരു പൊട്ടിത്തെറി ഉണ്ടാകാതിരിക്കാൻ വേണ്ട മുൻകരുതലുകൾ ചെയ്യാനാകും.

   

ഹൃദയത്തിന്റെ ഭാഗത്തുള്ളയോട്ടിക്ക് എന്ന രക്തക്കുഴലുകളിലാണ് ഈ അഞ്ഞൂറിസം ബാധിക്കുന്നത് എങ്കിൽ, ഒരു ഇന്റേണൽ ബ്ലീഡിങ് ഉണ്ടായി മരണം പോലും സംഭവിക്കാൻ കാരണമാകാറുണ്ട്. രക്തക്കുഴലുകൾക്ക് ഇത്തരമൊരു അവസ്ഥയുണ്ടാകുമ്പോൾ സ്ട്രോക്ക് അല്ലെങ്കിൽ ഹൃദയാഘാതം പോലുള്ള ലക്ഷണങ്ങൾ വ്യക്തികളിൽ കാണാറുണ്ട്.

തലച്ചോറിലേക്കും മറ്റു ഭാഗങ്ങളിലേക്കുള്ള രക്തക്കുഴലുകളുടെ ബലം കുറയുന്ന സമയത്താണ് ഇത്തരത്തിൽ അന്യൂറിസം എന്ന അവസ്ഥ ഒരു വ്യക്തിയിൽ സംഭവിക്കുന്നത്. നിങ്ങളുടെ ആരോഗ്യസ്ഥിതി എപ്പോഴും നിങ്ങൾ തന്നെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള അവസ്ഥകൾ പെട്ടെന്ന് മനസ്സിലാക്കാനാവും.