പ്രമേഹ രോഗിയാണോ എങ്കിൽ ജീവിതത്തിന്റെ ടൈംടേബിൾ ഇങ്ങനെയായിരിക്കണം.

പ്രമേഹമുള്ള ആളുകൾ പലപ്പോഴും ഇവരുടെ രോഗം കുറയുന്നില്ല എന്ന് പരാതി പറയുന്നത് കേൾക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ പ്രമേഹത്തിന് മരുന്ന് കഴിക്കുക എന്ന് പ്രവർത്തി കൊണ്ട് മാത്രം നിങ്ങളുടെ പ്രമേഹം കുറയില്ല. ഇതിനുവേണ്ടി നിങ്ങളുടെ ഭാഗത്തുനിന്നും കൂടി അല്പം സഹകരണം ആവശ്യമുണ്ട്. യഥാർത്ഥത്തിൽ പ്രമേഹത്തിന്റെ മരുന്നു കഴിക്കുന്നത് ഇതിന്റെ തീവ്രത കൂടാതിരിക്കാൻ വേണ്ടി മാത്രമാണ് സഹായിക്കുന്നത്.

പ്രമേഹത്തെ ഇല്ലാതാക്കണം എങ്കിൽ നിങ്ങളുടെ ജീവിതശൈലി നല്ല രീതിയിൽ ക്രമപ്പെടുത്തി ഏറ്റവും ഹെൽത്തി ആയ രീതിയിൽ മുന്നോട്ടു പോകേണ്ടതുണ്ട്. പ്രധാനമായും നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും ചോറ് ഒഴിവാക്കുക എന്നത് നിർബന്ധമാണ്. ഒപ്പം തന്നെ മധുരമുള്ള എല്ലാ ഭക്ഷണപദാർത്ഥങ്ങളും ഒഴിവാക്കാം. ചായ കാപ്പി എന്നിവ ഒഴിവാക്കി ഇതിനു പകരമായി ഒരു ഗ്രീൻ ടീ അല്ലെങ്കിൽ കറുവപ്പട്ട തിളപ്പിച്ച വെള്ളം കുടിക്കാം.

   

രാവിലെ ഉണരുന്ന സമയം എപ്പോഴും ആറു മണി ആയിരിക്കാൻ ശ്രദ്ധിക്കുക. എങ്കിൽ മാത്രമേ അന്നത്തെ കാര്യങ്ങൾ നമുക്ക് കൃത്യമായി ചിട്ടപ്പെടുത്താൻ സാധിക്കു. രാവിലെ ഉണർന്ന് ഉടനെ ചെറു ചൂടുള്ള രണ്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ശേഷം ചെറിയ എക്സസൈസുകൾ ചെയ്ത് ഒരു ദിവസം ആരംഭിക്കാം. ഉച്ചയ്ക്ക് അല്പം ചോറ് കഴിക്കാമെങ്കിലും, ഇത് ഒഴിവാക്കാൻ സാധിച്ചാൽ അത്രയും ഉത്തമം.

ധാരാളമായി പച്ചക്കറികൾ വേവിച്ച് കഴിക്കാൻ ശ്രദ്ധിക്കുക. രാത്രിയിലെ ഭക്ഷണം ഒഴിവാക്കി പകരം ഏതെങ്കിലും ഒരു ഫ്രൂട്ട് മാത്രം കഴിച്ച് ധാരാളം വെള്ളം കുടിച്ച് കിടന്നുറങ്ങാം. രാത്രി നേരത്തെ ഉറങ്ങി രാവിലെ നേരത്തെ എഴുന്നേൽക്കുന്നതാണ് ഏറ്റവും നല്ല ഉറക്ക ശീലം.