നിങ്ങൾക്കും കറുത്ത കനമുള്ള താടി രോമങ്ങൾ വേണോ.

പുരുഷന്മാർക്ക് എപ്പോഴും ഉള്ള ഒരു പ്രശ്നമാണ് ശരീരത്തിലെ രോമങ്ങൾക്ക് കട്ടിയില്ലാ കറുത്ത നിറമില്ല എണ്ണം കുറവാണ് എന്നിങ്ങനെയുള്ളതെല്ലാം. എന്നാൽ യഥാർത്ഥത്തിൽ ഇത് ഇല്ല എങ്കിൽ കൂടിയും എന്താണ് നിങ്ങൾക്ക് സംഭവിക്കാൻ പോകുന്നത്. പുരുഷത്വത്തിന്റെ ലക്ഷണമാണ് കറുത്ത താടിയും മുടിയും മീശയും എല്ലാം, യഥാർത്ഥത്തിൽ ഇങ്ങനെ ഒരു ധാരണ നമ്മൾ സ്വന്തമായി ഉണ്ടാക്കി വെച്ചിട്ടുള്ളതാണ്.

അതുകൊണ്ടുതന്നെ മുടിയുടെയും താടിയുടെയും എണ്ണം കുറയുമ്പോൾ ഇത് വല്ലാത്ത മനവിഷമം ആളുകളിൽ ഉണ്ടാക്കുന്നു. പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങളും പറഞ്ഞ് ഡോക്ടർമാരെ കാണാനും മരുന്നുകൾ കഴിക്കാനും നടത്തുന്ന ആളുകൾ ഒരുപാടുണ്ട്. എന്നാൽ ഡോക്ടറിനെ കാണാതെ തന്നെ സ്വന്തമായ ചില മരുന്നുകളുടെ പ്രയോഗവും പുതിയ പരീക്ഷണങ്ങളുടെ ഉപയോഗവുമായും എല്ലാം ഇതിനുവേണ്ടി നടക്കുന്നവരുണ്ട്. യഥാർത്ഥത്തിൽ ഇവയെല്ലാം നിങ്ങളുടെ ശരീരത്തിൽ ഒരു തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാക്കിയില്ല, എന്ന് തിരിച്ചറിഞ്ഞാൽ പിന്നെ ഒരിക്കലും അത് നിങ്ങൾ പരീക്ഷിക്കുകയില്ല.

   

ശരീരത്തിലുള്ള ഹോർമോണുകളുടെ അളവിൽ ഉണ്ടാകുന്ന വ്യതിയാനമാണ് പ്രധാനമായും ഇത്തരത്തിലുള്ള രോമവളർച്ച കുറയുന്നതിന്റെ കാരണം. പുരുഷ ശരീരത്തിൽ ഉണ്ടാകേണ്ട ഒരു ഹോർമോൺ ആണ് ടെസ്റ്റോസ്റ്റിറോൻ എന്നിവയെല്ലാം. എന്നാൽ സ്ത്രീ ശരീരത്തിലെ ഹോർമോൺ ആയ ഈസ്ട്രജന്റെ അളവ് പുരുഷ ശരീരത്തിൽ അമിതമായി കാണുന്നതാണ് മിക്കപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നത്.

അതുകൊണ്ടുതന്നെ ഹോർമോൺ ചികിത്സയിലൂടെ തന്നെ ഇത് മാറ്റിയെടുക്കാൻ സാധിക്കും. ഇതിനുവേണ്ടി ഒരുതരത്തിലുള്ള മരുന്നുകളും നിങ്ങൾ സ്വന്തമായി പരീക്ഷിക്കാൻ പാടില്ല എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. നല്ല ഒരു ജീവിതശൈലിയും, ആരോഗ്യകരമായ ശരീരപ്രകൃതിയുമാണ് നിങ്ങൾക്ക് ഏറ്റവും ആവശ്യമായൂള്ളത്.